കണ്ണൂർ: കണ്ണൂർ ഉളിക്കൽ നുച്യാട് വാടകവീട് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തുകയായിരുന്ന യുവതി ഉൾപ്പെടെയുള്ള മൂന്നംഗ സംഘത്തെ ഉളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു.
നുച്യാട് ക്വാർട്ടേഴ്സിൽ ആണ് ഇവർ താമസിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തി വന്നത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്
നുച്യാട് സ്വദേശി മുബഷീർ (35), കർണ്ണാടക സ്വദേശികളായ ഹക്കീം (31), കോമള (31) എന്നിവരെയാണ് റൂറൽ എസ്പിയുടെ പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്. ഇവരിൽ നിന്നും അഞ്ച് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്