വാഷിംഗ്ടണ്‍: അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി വാദിക്കുന്നു എന്നാരോപിച്ച് കൊളംബിയ സര്‍വകലാശാലയിലെ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ വിസ യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ റദ്ദാക്കി.
യൂണിവേഴ്‌സിറ്റിയിലെ അര്‍ബന്‍ പ്ലാനിംഗ് വിദ്യാര്‍ത്ഥിനിയായ രഞ്ജനി ശ്രീനിവാസന്റെ വിസയാണ് ഹമാസിനെ പിന്തുണച്ചതിന് റദ്ദാക്കിയത്. വിദ്യാര്‍ത്ഥിനി സിബിപി ഹോം ആപ്പ് ഉപയോഗിച്ച് സ്വയം നാടുവിട്ടതായി യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) അറിയിച്ചു.
'ഇന്ത്യന്‍ പൗരയായ രഞ്ജനി ശ്രീനിവാസന്‍ കൊളംബിയ സര്‍വകലാശാലയില്‍ അര്‍ബന്‍ പ്ലാനിംഗില്‍ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായി എഫ് -1 സ്റ്റുഡന്റ് വിസയില്‍ അമേരിക്കയില്‍ പ്രവേശിച്ചു. ഭീകര സംഘടനയായ ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ശ്രീനിവാസന്‍ ഉള്‍പ്പെട്ടിരുന്നു,' ഡിഎച്ച്എസ് പറഞ്ഞു.
2025 മാര്‍ച്ച് 5 നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് രഞ്ജനിയുടെ വിസ റദ്ദാക്കിയത്. മാര്‍ച്ച് 11 ന് സിബിപി ഹോം ആപ്പ് ഉപയോഗിച്ച് രഞ്ജനി നാട് വിടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ആഭ്യന്തര സുരക്ഷാ വകുപ്പിന് ലഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്