എഡിജിപി എം ആര്‍ അജിത് കുമാറും പുതിയ പൊലീസ് മേധാവിയുടെ പട്ടികയില്‍

MARCH 14, 2025, 8:10 PM

തിരുവനന്തപുരം: പുതിയ പൊലീസ് മേധാവിയുടെ പട്ടികയില്‍ ബറ്റാലിയന്‍ എഡിജിപി എം ആര്‍ അജിത് കുമാറും.

നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജൂണില്‍ വിരമിക്കാനിരിക്കെയാണ് ആറ് പേരുടെ പട്ടിക ആഭ്യന്തര വകുപ്പ് തയ്യാറാക്കിയത്. 

 റോഡ് സേഫ്റ്റി കമ്മീഷണര്‍ നിധിന്‍ അഗര്‍വാളാണ് പട്ടികയില്‍ ഏറ്റവും സീനിയര്‍. ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമും പട്ടികയില്‍ ഇടംപിടിച്ചു. ആറ് പേര്‍ അടങ്ങുന്ന പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് അയച്ചു.

vachakam
vachakam
vachakam

ഇന്റലിജന്‍സ് ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ റവാഡ ചന്ദ്രശേഖര്‍, വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത, എസ്പിജി അഡീഷണല്‍ ഡയറക്ടര്‍ സുരേഷ് രാജ് പുരോഹിത് എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റ് മൂന്ന് പേര്‍.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam