കൊച്ചി: കളമശേരി കഞ്ചാവ് കേസില്‍ ഒരു അറസ്റ്റ് കൂടി. കോളജ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച പൂർവ വിദ്യാർഥി ആഷിഖ് ആണ് പിടിയിലായത്.
പിടിയിലായ വിദ്യാർഥികളുടെ മൊഴിയില്‍ നിന്നാണ് ആഷിഖിനെതിരായ തെളിവുകള്‍ ലഭിച്ചത്. റെയ്ഡിന് പിന്നാലെ ഒളിവില്‍ പോയ എറണാകുളം സ്വദേശിയായ പൂർവ വിദ്യാർഥിയെ കണ്ടെത്താൻ പോലീസ് അന്വേഷണം വ്യാപകമാക്കിയിരുന്നു.
ഇന്ന് പുലർച്ചെയോടെയാണ് ആഷിഖിന് കസ്റ്റഡിയിലെടുത്തത്. കോളജിലെ സെം ഔട്ടായ വിദ്യാർഥിയാണ് ആഷിഖ്. ഇയാൾ നിരന്തരം കോളജ് ഹോസ്റ്റലിൽ എത്താറുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
കേസിൽ പിടിയിലായ ആകാശിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ആഷിഖ് ആണ് കഞ്ചാവ് കൈമാറിയതെന്ന് പൊലീസിന് വിവരം ലഭിച്ചത്. പിന്നാലെ ആഷിഖിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
വ്യാഴാഴ്ച എട്ടു മണിയോടെ ആഷിഖ് വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ച് നൽകിയത്. ആഷിഖ് മുൻപും കഞ്ചാവ് ഹോസ്റ്റലിൽ എത്തിച്ചിട്ടുണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കും. ഡാൻസാഫും കളമശേരി പൊലീസും ചേർന്നാണ് ആഷിഖിനെ കസ്റ്റഡിയിലെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്