കൊല്ലം: കടയ്ക്കൽ ദേവീക്ഷേത്രത്തിൽ നടത്തിയ സംഗീത പരിപാടിയിൽ സിപിഎം, ഡിവൈഎഫ്ഐ പ്രചരണ ഗാനങ്ങൾ പാടിയതിനെതിരെ പ്രതിഷേധം. തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ അലോഷിയുടെ ഗാനമേളയിൽ ആയിരുന്നു പാർട്ടി പാട്ടുകൾ ഉൾപെടുത്തിയത്.
കടയ്ക്കലിൽ സംഭവിച്ചത് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ് പി എസ് പ്രശാന്ത് പറഞ്ഞു. ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തും. റിപ്പോർട്ട് ലഭിച്ചാൽ ആർക്കെതിരായാലും നടപടിയുണ്ടാകും.
ദേവസ്വത്തിന് രാഷ്ട്രീയമില്ല. കോടതിയിലും സർക്കാർ വ്യക്തമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.ആരു തെറ്റ് ചെയ്താലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മാർച്ച് 10ന് കടയ്ക്കൽ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ ഗാനമേളയാണ് വിവാദത്തിലായത്. പാർട്ടി ഗാനങ്ങൾക്കൊപ്പം സ്ക്രീനിൽ ഡിവൈഎഫ്ഐ പതാകകളും സിപിഎം ചിഹ്നവും പ്രദർശിപ്പിച്ചു. വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിലായിരുന്നു അലോഷി പാടുന്നു എന്ന പരിപാടി.
അതേസമയം, അമ്പലങ്ങളിൽ പോലും മുദ്രാവാക്യം വിളിക്കുന്ന അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിമർശിച്ചു. പരിപാടിയിൽ ഏതൊക്കെ പാടുകൾ പാടും എന്നത് ഉത്സവ കമ്മറ്റിയ്ക്ക് അറിയില്ലെന്നും, കാണികളുടെ ആവശ്യപ്രകാരമാണ് വിപ്ലവ ഗാനങ്ങൾ പാടിയതെന്നുമാണ് കമ്മിറ്റിയുടെ വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്