മുഖസൗന്ദര്യം വർധിപ്പിക്കാനുള്ള ചികിത്സയെ തുടർന്ന് മോഡലായ യുവതിക്ക്‌ പാർശ്വഫലങ്ങളുണ്ടായി: ഡോക്ടർക്കെതിരെ കേസ്‌

MARCH 15, 2025, 12:17 AM

കണ്ണൂർ: വെളുക്കാൻ തേച്ചത് പാണ്ടായി എന്ന പോലെ,  മുഖസൗന്ദര്യം വർധിപ്പിക്കാനുള്ള ചികിത്സയെ തുടർന്ന് മോഡലായ യുവതിക്ക്‌ പാർശ്വഫലങ്ങളുണ്ടായതായി പരാതി. 

മലപ്പുറം സ്വദേശിനിയായ മുപ്പത്തേഴുകാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.  ഡോ. വരുൺ നമ്പ്യാർക്കെതിരെയാണ് പയ്യന്നൂർ പൊലീസ് കേസെടുത്തത്. 

സാമൂഹികമാധ്യമത്തിലൂടെയാണ് യുവതി ക്ലിനിക്കിനെ കുറിച്ച് അറിയുന്നത്. സ്‌കിൻ ആൻഡ് ഹെയർ ക്ലിനിക് സർജൻ എന്നാണ് പരസ്യത്തിലുണ്ടായിരുന്നത്.

vachakam
vachakam
vachakam

ചികിത്സയ്ക്കായി 50,000 രൂപ മുപ്പത്തേഴുകാരിയുടെ കൈയ്യിൽ നിന്നും വാങ്ങിയതായി പരാതിയിൽ പറയുന്നു. നവംബർ 27, ഡിസംബർ 16 എന്നീ തീയതികളിലാണ് യുവതി ഫെയ്‌സ് ലിഫ്റ്റിങ് ചികിത്സയ്ക്ക് വിധേയയായത്. ഡോക്ടറുടെ നിർദേശപ്രകാരമായിരുന്നു ഇത്.

ചികിത്സയ്ക്ക് ശേഷം പാർശ്വഫലങ്ങളുണ്ടായതിനെ തുടർന്ന് ഡോക്ടറെ സമീപിച്ചെങ്കിലും തുടർചികിത്സ നൽകിയില്ലെന്ന് പരാതിയിൽ പറയുന്നു.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam