അമരാവതി: ഭാഷാ വിവാദമുണ്ടാക്കുന്ന തമിഴ്‌നാട്ടിലെ ഡിഎംകെ നേതാക്കള്‍ കാപട്യക്കാരാണെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍. ഒരുവശത്ത് തമിഴ്നാട് നേതാക്കള്‍ സാമ്പത്തിക നേട്ടത്തിനായി തമിഴ് സിനിമകള്‍ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യാന്‍ അനുവദിക്കുകയും മറുവശത്ത് ഹിന്ദി ഭാഷയെ എതിര്‍ക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കായി ഇന്ത്യയ്ക്ക് തമിഴ് ഉള്‍പ്പെടെ ഒന്നിലധികം ഭാഷകള്‍ ആവശ്യമാണെന്ന് ജനസേന നേതാവ് പറഞ്ഞു.
'തമിഴ്നാട്ടില്‍, ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെ ആളുകള്‍ എതിര്‍ക്കുന്നു. അവര്‍ക്ക് ഹിന്ദി വേണ്ടെങ്കില്‍, പിന്നെ എന്തിനാണ് അവര്‍ സാമ്പത്തിക നേട്ടത്തിനായി തമിഴ് സിനിമകള്‍ ഹിന്ദിയില്‍ ഡബ്ബ് ചെയ്യുന്നത്? ബോളിവുഡില്‍ നിന്ന് പണം ആഗ്രഹിക്കുന്ന അവര്‍ ഹിന്ദി സ്വീകരിക്കാന്‍ വിസമ്മതിക്കുന്നു. അത് ഏത് തരത്തിലുള്ള യുക്തിയാണ്?' പവന്‍ കല്യാണ്‍ ചോദിച്ചു.
ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ സ്വാഗതം ചെയ്യുകയും ഭാഷ നിരസിക്കുകയും ചെയ്യുന്നത് തമിഴ്നാട് ചെയ്യുന്ന 'അന്യായമാണ്' എന്നും കല്യാണ്‍ പറഞ്ഞു. ഹരിയാന, യുപി, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ധാരാളം കുടിയേറ്റ തൊഴിലാളികള്‍ തമിഴ്നാട്ടിലുണ്ട്. ഒരു സര്‍വേ പ്രകാരം ഇവരുടെ സംഖ്യ 15-20 ലക്ഷമാണ്.
'ഉത്തര്‍പ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഡ് തുടങ്ങിയ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് അവര്‍ക്ക് വരുമാനം വേണം, എന്നിട്ടും അവര്‍ പറയുന്നത് ഹിന്ദി വേണ്ട എന്നാണ്. അത് അന്യായമല്ലേ? അവര്‍ ബിഹാറില്‍ നിന്നുള്ള തൊഴിലാളികളെ സ്വാഗതം ചെയ്യുന്നു, പക്ഷേ ഭാഷ നിരസിക്കുന്നു. എന്തുകൊണ്ടാണ് ഈ വൈരുദ്ധ്യം? ഈ മനോഭാവം മാറേണ്ടതല്ലേ?' അദ്ദേഹം ചോദിച്ചു.
പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ 'ത്രിഭാഷാ ഫോര്‍മുല'യെച്ചൊല്ലി ബിജെപി നയിക്കുന്ന കേന്ദ്രവും ഡിഎംകെ ഭരിക്കുന്ന തമിഴ്നാടും കടുത്ത തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്താണ് കല്യാണിന്റെ പരാമര്‍ശങ്ങള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്