പാലായുടെ പ്രതാപം വീണ്ടെടുക്കാൻ! വോട്ട് അഭ്യർത്ഥിച്ച് ജോസ് കെ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

MARCH 16, 2026, 11:22 AM

കോട്ടയം:   കേരള കോൺഗ്രസ് എം  പാർട്ടി ചെയർമാൻ ജോസ് കെ മാണിയാണ് പാലായിൽ ജനവിധിതേടുന്നത്. പാലായുടെ നഷ്ടപ്പെട്ട ആ സുവർണ്ണനാളുകൾ നമുക്ക് വീണ്ടെടുക്കേണ്ടതുണ്ടെന്നും ജനങ്ങളുടെ പിന്തുണ വേണമെന്നും സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ജോസ് കെ മാണി അഭ്യർത്ഥിച്ചു.  സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാലായിൽ പ്രചരണത്തിൽ സജീവമായിരിക്കുകയാണ് ജോസ് കെ മാണി.

വോട്ട് അഭ്യർത്ഥിച്ച് ആദ്യം തന്നെ ഫേസ്ബുക്കിൽ ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. ആ കുറിപ്പ് ഇങ്ങനെ 

2026 ഏപ്രിൽ 9ന് കേരള നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പാലാ നിയോജകമണ്ഡലത്തിൽനിന്നും എൽഡിഎഫ് സ്ഥാനാർഥിയായി ഞാൻ ജനവിധി തേടുകയാണ്. നിങ്ങളുടെ ഓരോരുത്തരുടെയും അകമഴിഞ്ഞ പിന്തുണയും അനുഗ്രഹവും എനിക്കുണ്ടാകണമെന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നു.

vachakam
vachakam
vachakam

ഒരു ജനപ്രതിനിധിയെന്ന നിലയിൽ കഴിഞ്ഞ 17 വർഷക്കാലം നമ്മുടെ നാടിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി ഞാൻ ആത്മാർത്ഥമായി പരിശ്രമിച്ചിട്ടുണ്ട്. തുടർന്നും നിങ്ങൾക്കൊപ്പമുണ്ടാകുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു.  

പാലാ ട്രിപ്പിൾ ഐടി, സയൻസ് സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷൻ കോട്ടയം ക്യാമ്പസ്, മുത്തോലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്  തുടങ്ങി നമ്മുടെ നാടിനെ രാജ്യത്തിന്റെ വികസനഭൂപടത്തിൽ അടയാളപ്പെടുത്തുന്ന കേന്ദ്രസ്ഥാപനങ്ങൾ നമ്മുടെ നാട്ടിൽ  സ്ഥാപിക്കാൻ കഴിഞ്ഞതിൽ എനിക്ക് ചാരിതാർത്ഥ്യമുണ്ട്.

പാലാ ഗവൺമെന്റ് ആശുപത്രിയോട് ചേർന്ന് രാജീവ് ഗാന്ധി ബയോ ടെക്‌നോളജി ലാബ്, ക്യാൻസർ ബ്ലോക്ക് തുടങ്ങിയ ഒട്ടേറെ പദ്ധതികൾ യാഥാർത്ഥ്യമാക്കുവാനും സാധിച്ചു. മികച്ച റോഡുകളും അടിസ്ഥാന സൗകര്യവികസനവും ഇലവീഴാപ്പൂഞ്ചിറ ഉൾപ്പെടെയുള്ള ടൂറിസം മേഖലയുടെ വളർച്ചയും ഉറപ്പാക്കാൻ കഴിഞ്ഞത് നിങ്ങൾ നൽകിയ കലവറയില്ലാത്ത പിന്തുണ കൊണ്ടാണ്.

vachakam
vachakam
vachakam

എന്റെ പിതാവ് ശ്രീ കെ. എം. മാണിയുടെ നേതൃത്വത്തിൽ 1965 മുതൽ 50 വർഷത്തിലേറെക്കാലമായി നടന്ന പാലായുടെ വികസനം കേരളത്തിന് മാത്രമല്ല, രാജ്യത്തിനുതന്നെ തന്നെ ഉദാത്ത മാതൃകയായിരുന്നു. പാലായുടെ നഷ്ടപ്പെട്ട ആ സുവർണ്ണനാളുകൾ നമുക്ക് വീണ്ടെടുക്കേണ്ടതുണ്ട്. വികസന ക്ഷേമ മേഖലകളിൽ മുന്നേറാൻ നിങ്ങളോടൊപ്പം ഞാനുണ്ടാകും. പാലായിലെ എന്റെ പ്രിയപ്പെട്ട ഓരോരുത്തരുടെയും വിശ്വാസവും സ്‌നേഹവുമാണ് എന്നും എക്കാലത്തും എന്റെ കരുത്ത്. 

2026 ഏപ്രിൽ 9 ന് കേരള നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എനിക്ക് രണ്ടില ചിഹ്നത്തിൽ നിങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം നൽകി വിജയിപ്പിക്കണമെന്ന് താഴ്മയോടെ അഭ്യർത്ഥിക്കുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam