കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പൊതുയോഗങ്ങളും സെമിനാറുകളും മേഖലാ സമ്മേളനങ്ങളും നടത്തരുതെന്ന് എൻ എസ് എസ്.
തെരഞ്ഞെടുപ്പിൽ എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം എന്നതാണ് എൻ എസ് എസിൻറെ പ്രഖ്യാപിത നിലപാട്.
പെരുമാറ്റച്ചട്ടം ലംഘിക്കപ്പെടുന്ന തരത്തിലുള്ള പരിപാടികൾ സംഘടനയുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് ഉറപ്പാക്കാനാണ് ഈ നീക്കം.
ഇതുസംബന്ധിച്ച് എല്ലാ കരയോഗങ്ങൾക്കും യൂണിയനുകൾക്കും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ കർശന നിർദ്ദേശം നൽകി സർക്കുലർ പുറപ്പെടുവിച്ചു.
എല്ലാ ഘടകങ്ങളും ഈ നിർദ്ദേശം കൃത്യമായി പാലിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
