ചെൽസി യൂറോപ്പ കോൺഫറൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. രണ്ടാം പാദം പ്രീ-ക്വാർട്ടർ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് കോപ്പൻഹേഗനെ തോൽപ്പിച്ചാണ് ചെൽസി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്.
അവർ ആദ്യപാദം 2-0ന് വിജയിച്ചിരുന്നു. ഇതോടെ അഗ്രിഗേറ്റ് സ്‌കോർ 3-0 എന്ന നിലയിൽ അവർ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു.
മത്സരത്തിന്റെ 55 മിനിട്ടിൽ ഡ്യൂസ്‌ബെറി ഹോൾ ആണ് ചെൽസിക്കായി ഗോൾ നേടിയത്. പ്രധാന താരങ്ങളിൽ പലരും ഇല്ലാതിരുന്നിട്ടും ചെൽസി കാര്യമായ സമ്മർദ്ദം ഇന്ന് നേരിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്