ഇടുക്കി: ചൊക്രമുടി ഭൂമി കയ്യേറ്റത്തിൽ നിർണായക നടപടിയുമായി റവന്യൂ വകുപ്പ്. നാല് പട്ടയങ്ങൾ റദ്ദാക്കുകയും അനധികൃതമായി കയ്യേറിയ 13.79 ഏക്കർ ഭൂമി സർക്കാറിലേക്ക് തിരിച്ചുപിടിക്കുകയും ചെയ്തു.
കയ്യേറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ തീരുമാനമായി. റദ്ദാക്കിയ നാല് പട്ടയങ്ങളും ദേവികുളം താലൂക്കിലെ ബൈസൺ വാലി വില്ലേജിൽ ഉൾപ്പെടുന്നതാണ്.
അനധികൃതമായി ഭൂമി കയ്യേറിയവർക്കെതിരെ ക്രിമിനൽ നടപടി എടുക്കാനാണ് റവന്യൂ മന്ത്രി കെ. രാജൻ നൽകിയിരിക്കുന്ന നിർദേശം. വ്യാജരേഖ കെട്ടിചമയ്ക്കൽ അടക്കമുള്ള കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാകും നടപടി.
വിഷയത്തിൽ സബ് കളക്ടറുടെ നേതൃത്വത്തിൽ നേരത്തെ തന്നെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ റവന്യൂ വകുപ്പ് നടത്തിയ പരിശോധനയിൽ വ്യാജരേഖകൾ കെട്ടിചമച്ചുകൊണ്ട് ഭൂമി കയ്യേറയതായി വ്യക്തമായി. ഇതിൽ ഉദ്യോഗസ്ഥർക്കുൾപ്പെടെ വീഴ്ച പറ്റിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ മലനിരകളും ജൈവവൈവിധ്യ കേന്ദ്രവുമായ ചൊക്രമുടി മലനിരകള്‍ റവന്യൂ വകുപ്പിന്‍റെ സംരക്ഷിത ഭൂപ്രദേശമാണ്. ബൈസണ്‍വാലി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന 40 ഏക്കറോളം ഭൂമി റവന്യൂ വകുപ്പിന്‍റെ ഒത്താശയോടെ കയ്യേറിയതാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. സിപിഐ നേതൃത്വത്തിന്‍റെ അറിവോടെ സ്വകാര്യ വ്യക്തികളും റിസോർട്ട് മാഫിയയും കയ്യേറ്റം നടത്തുന്നതായും ആരോപണമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്