ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ഹരിയാനയില്‍ ബിജെപി നേതാവിനെ അയല്‍വാസി വെടിവെച്ചു കൊന്നു

MARCH 15, 2025, 3:51 AM

ചണ്ഡീഗഢ്: ഹരിയാനയിലെ സോനിപത്ത് ജില്ലയില്‍ വെള്ളിയാഴ്ച രാത്രി ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ഒരു പ്രാദേശിക ബിജെപി നേതാവിനെ അയല്‍ക്കാരന്‍ വെടിവെച്ചു കൊന്നു. ജവഹര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രി 9:30 ഓടെ അയല്‍ക്കാരന്‍ നടത്തിയ വെടിവെപ്പില്‍ ബിജെപിയുടെ മുണ്ട്ലാന മണ്ഡലം പ്രസിഡന്റായ സുരേന്ദ്ര ജവഹര്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.

പ്രതിയുടെ അമ്മായിയുടെ പേരില്‍ ജവഹര്‍ വാങ്ങിയ ഭൂമിയുമായി ബന്ധപ്പെട്ട സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതി പ്രകോപിതനായതെന്ന് പൊലീസ് പറഞ്ഞു.

ജവഹര്‍ ഭൂമിയില്‍ കാലുകുത്തരുതെന്ന് പ്രതി മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നതായി പോലീസ് പറഞ്ഞു. എന്നിരുന്നാലും, വെള്ളിയാഴ്ച രാത്രി ഭൂമി വൃത്തിയാക്കാന്‍ ബിജെപി നേതാവ് സ്ഥലത്തെത്തിയപ്പോള്‍, പ്രതി അദ്ദേഹത്തെ നേരിടുകയും വെടിവയ്ക്കുകയും ചെയ്തു.

vachakam
vachakam
vachakam

ബിജെപി നേതാവ് ഒരു കടയിലേക്ക് ഓടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ തോക്കുമായി അക്രമിയും ഓടുന്നു. വെടിയേറ്റ ജവഹര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 

പോലീസ് അന്വേഷണം ആരംഭിക്കുകയും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam