റെയില്‍വേ ക്രോസിംഗില്‍ ട്രെയിനും ട്രക്കും കൂട്ടിയിടിച്ച് അപകടം; ട്രക്ക് രണ്ടായി പിളർന്നു

MARCH 14, 2025, 9:50 PM

മുംബൈ: മഹാരാഷ്ട്രയിലെ ബോദ്‌വാഡ് റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍വേ ക്രോസിംഗില്‍ ട്രെയിനും ട്രക്കും കൂട്ടിയിടിച്ചു.

ഇതേതുടർന്ന് ഗതാഗതം തടസപ്പെട്ടു.ട്രെയിൻ യാത്രികരും ട്രക്ക് ഡ്രൈവറും സുരക്ഷിതരാണെന്നും പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടതായും റെയില്‍വേ ഉദ്യോഗസ്ഥർ പറഞ്ഞു.

അപകടത്തെത്തുടർന്ന് ട്രക്ക് രണ്ടായി പിളർന്നു. ട്രക്കിന്‍റെ മുൻഭാഗം ട്രെയിനിന്‍റെ എഞ്ചിനില്‍ കുടുങ്ങി. അപകടത്തില്‍ ഓവർഹെഡ് ഇലക്‌ട്രിക് വയറുകള്‍ ഉള്‍പ്പെടെയുള്ള റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോർട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam