ന്യൂഡല്‍ഹി: കൈക്കൂലി ചോദിച്ചതിനും വാങ്ങിയതിനും കൃത്യമായ തെളിവുണ്ടായാലേ ശിക്ഷിക്കാനാകൂ എന്ന് സുപ്രീം കോടതി. കൈക്കൂലിക്കേസില്‍ രാജസ്ഥാനിലെ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വെറുതേവിട്ടാണ് സുപ്രീം കോടതി നിരീക്ഷണം. കൈക്കൂലി ചോദിച്ചെന്നും വാങ്ങിയെന്നും തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
സപ്ലൈ വകുപ്പിലെ എന്‍ഫോഴ്സ്മെന്റ് ഇന്‍സ്‌പെക്ടറും ഓഫീസ് അസിസ്റ്റന്റുമായ രണ്ട് പേരുടെ പോക്കറ്റില്‍ നിന്ന് കൈക്കൂലിപ്പണം കണ്ടെത്തിയെന്നാണ് പ്രോസിക്യൂഷന്റെ വാദം.
പ്രതികളെ തെളിവ് സഹിതം പിടികൂടാനായി രാജസ്ഥാനിലെ അഴിമതിവിരുദ്ധ ബ്യൂറോ കറന്‍സി നോട്ടുകളില്‍ പുരട്ടിയ രാസവസ്തു അവരുടെ കൈകളിലും വസ്ത്രത്തിലും പുരട്ടിയിരുന്നെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ കീശയില്‍ നിന്നാണ് പണം കണ്ടെത്തിയതെന്ന പ്രോസിക്യൂഷന്റെ വാദത്തെ കേസിലെ കൂറുമാറിയ സ്വതന്ത്ര സാക്ഷി തള്ളി. നോട്ടുകള്‍ നിലത്ത് ചിതറിക്കിടക്കുകയായിരുന്നെന്നാണ് സാക്ഷി പറഞ്ഞത്.
ഇതോടെ, കുറ്റം സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രതികള്‍ക്ക് വിചാരണക്കോടതിയും ഹൈക്കോടതിയും വിധിച്ച ഒരുവര്‍ഷം തടവും ആയിരം രൂപ പിഴയും സുപ്രീം കോടതി റദ്ദാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്