ന്യൂഡല്‍ഹി: സൈനിക ഡ്രോണുകളിലെ ചൈനീസ് ഘടകങ്ങളെ നിയന്ത്രിക്കാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. ആര്‍മി ഡിസൈന്‍ ബ്യൂറോ തയ്യാറാക്കിയ മാര്‍ഗരേഖ അംഗീകാരത്തിനായി സമര്‍പ്പിച്ചു. തദ്ദേശീയ ഉല്‍പന്നങ്ങളെയും ഡ്രോണുകളെയും പ്രോത്സാഹിപ്പിക്കുക, ചൈനീസ് സാങ്കേതിക വിദ്യയുടെ ഉപയോഗം പരമാവധി ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് നീക്കം.
ചൈനീസ് ഘടകങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന സത്യവാങ്മൂലം കമ്പനികളില്‍ നിന്ന് വാങ്ങണമെന്നത് ഉള്‍പ്പെടെ നിര്‍ദേശമുണ്ട്. അതിര്‍ത്തികളില്‍ കരസേന ഉപയോഗിക്കുന്ന ഡ്രോണുകള്‍ ചൈനീസ് സാങ്കേതിക വിദ്യയും ഘടകങ്ങളും കൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനം രൂക്ഷമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്