അമരാവതി: ആന്ധ്രാപ്രദേശിലെ കാക്കിനാഡയില്‍ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷനിലെ (ഒഎന്‍ജിസി) 37 വയസ്സുള്ള ഒരു ജീവനക്കാരന്‍ തന്റെ രണ്ട് ആണ്‍മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. പരീക്ഷയില്‍ വിദ്യാര്‍ത്ഥികളുടെ മോശം പ്രകടനമാണ് ഇതിന് കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്.
കുട്ടികളുടെ പരീക്ഷാ ഫലങ്ങളില്‍ കടുത്ത നിരാശയിലായ ആള്‍ തന്റെ ആണ്‍കുട്ടികളെ ബക്കറ്റിലെ വെള്ളത്തില്‍ തല മുക്കിപ്പിടിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇയാളെ പിന്നീട് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുട്ടികളെ ഒരു ബക്കറ്റില്‍ ജീവനില്ലാത്ത നിലയില്‍ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
കുട്ടികള്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയില്ലെങ്കില്‍ മത്സരബുദ്ധിയുള്ള ലോകത്ത് കഷ്ടപ്പെടുമെന്ന് പിതാവ് ഭയപ്പെട്ടു. ഈ ചിന്ത താങ്ങാനാവാതെയാണ് അയാള്‍ അങ്ങേയറ്റത്തെ നടപടി സ്വീകരിച്ചതെന്നും ാെപൊലീസ് പറഞ്ഞു.
സംഭവസ്ഥലത്ത് നിന്ന് ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും അതിലെ ഉള്ളടക്കങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ഫോറന്‍സിക് സംഘങ്ങളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഈ ദുരന്തത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങള്‍ നിര്‍ണ്ണയിക്കാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്