ബെംഗളൂരു: സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ കന്നഡ നടി രന്യ റാവു, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ഉദ്യോഗസ്ഥര്‍ തന്നെ പലതവണ മര്‍ദ്ദിച്ചുവെന്നും ഭക്ഷണം നിഷേധിച്ചുവെന്നും ഒന്നുമെഴുതാത്ത കടലാസുകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചുവെന്നും ആരോപിച്ചു. ഡിആര്‍ഐ അഡീഷണല്‍ ഡയറക്ടര്‍ ജനറലിന് അയച്ച കത്തില്‍, തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും നിരപരാധിയാണെന്നും രന്യ അവകാശപ്പെട്ടു.
ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ വളര്‍ത്തു മകളായ കന്നഡ നടിയെ ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ച് ശരീരത്തില്‍ ഒളിപ്പിച്ച 12.56 കോടി രൂപയുടെ സ്വര്‍ണ്ണക്കട്ടികളുമായാണ് അറസ്റ്റ് ചെയ്തത്. പരപ്പന അഗ്രഹാര ജയില്‍ ചീഫ് സൂപ്രണ്ട് വഴി അയച്ച കത്തില്‍, വിമാനത്തിനുള്ളില്‍ തന്നെ അറസ്റ്റ് ചെയ്തതായും വിശദീകരണം നല്‍കാന്‍ അവസരം നല്‍കാതെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്തതായും രന്യ അവകാശപ്പെട്ടു.
ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ നടത്തിയിട്ടും, ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ പ്രസ്താവനകളില്‍ ഒപ്പിടാന്‍ താന്‍ വിസമ്മതിച്ചുവെന്നും അവര്‍ അവകാശപ്പെട്ടു. എന്നിരുന്നാലും, കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഒടുവില്‍ 50-60 ടൈപ്പ് ചെയ്ത പേജുകളിലും 40 ശൂന്യമായ വെള്ള പേജുകളിലും ഒപ്പിടാന്‍ നിര്‍ബന്ധിതയായി എന്ന് നടി പറഞ്ഞു. തനിക്ക് തുടര്‍ച്ചയായി ഉറക്കം നിഷേധി്‌ച്ചെന്നും പലപ്പോഴും പട്ടിണിക്കിട്ടെന്നും രന്യ ആരോപിച്ചു.
രന്യയുടെ ജാമ്യഹര്‍ജി കഴിഞ്ഞ ദിവസം ബെംഗളൂരു കോടതി തള്ളിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്