തൃശൂർ: ഹോളി ആഘോഷത്തിനിടെ ഇതര സംസ്ഥാന തൊഴിലാളിയെ ബിയർ കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു. കുന്നംകുളം നഗരത്തിലാണ് സംഭവം.
വാടക ക്വാർട്ടേഴ്സില്‍ താമസിക്കുന്ന ചത്തീസ്ഗഢ് സ്വദേശി പ്രഹ്ലാദൻ എന്നയാള്‍ക്കാണ് മർദ്ദനമേറ്റത്. ഇയാളുടെ നില അതീവ ഗുരുതരമാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ വാടക ക്വാട്ടേഴ്സില്‍ ഏറ്റുമുട്ടലുണ്ടായത്.
സംഭവത്തില്‍ രണ്ട് പേരെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒപ്പം താമസിക്കുന്ന ഛത്തീസ്ഗഢ് സ്വദേശികളായ രാജു കർസാല്‍, രമണൻ എന്നിവരെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
സംഘർഷത്തില്‍ ഗുരുതര പരിക്കേറ്റ ഇയാളെ ആദ്യം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാരുടെ നിർദേശ പ്രകാരം തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്