ഇന്ത്യൻ ബാഡ്മിന്റൺ താരം ലക്ഷ്യ സെൻ ആൾ ഇംഗ്‌ളണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പുറത്തായി. ലോക ആറാം റാങ്കുകാരനായ ചൈനീസ് താരം ലി ഷി ഫെംഗാണ് നേരിട്ടുള്ള ഗെയിമുകൾക്ക് ലക്ഷ്യയെ തോൽപ്പിച്ചത്. 45 മിനിട്ട് നീണ്ട പോരാട്ടത്തിൽ 21 -10, 21 -16 എന്ന സ്‌കോറിനാണ് ഫെംഗിന്റെ ജയം. 2022ൽ നവിടെ ഫൈനലിലെത്തിയിരുന്ന താരമാണ് ലക്ഷ്യ.
വനിതാ ഡബിൾസിൽ മലയാളി താരം ട്രീസ ജോളി - ഗായത്രി ഗോപിചന്ദ് സഖ്യവും ക്വാർട്ടർ ഫൈനലിൽ പുറത്തായി. ചൈനയുടെ ലി -യുടാൻ സഖ്യമാണ് 21 -14,21 -10 എന്ന സ്‌കോറിന് ഇന്ത്യൻ സഖ്യത്തെ കീഴടക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്