ബെംഗളൂരു: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ ഹിന്ദി ഭാഷയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ നടനും രാഷ്ട്രീയക്കാരനുമായ പ്രകാശ് രാജ് രംഗത്തെത്തി. മറ്റുള്ളവരുടെ മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് പവന്‍ കല്യാണ്‍ ശ്രമിക്കുന്നതെന്ന് പ്രകാശ് രാജ് ആരോപിച്ചു.
'നിങ്ങളുടെ ഹിന്ദി ഭാഷ ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. ഇത് മറ്റൊരു ഭാഷയെ വെറുക്കുന്നതിനെക്കുറിച്ചല്ല; നമ്മുടെ മാതൃഭാഷയെയും നമ്മുടെ സാംസ്‌കാരിക സ്വത്വത്തെയും ആത്മാഭിമാനത്തോടെ സംരക്ഷിക്കുന്നതിനെക്കുറിച്ചാണ്. ആരെങ്കിലും ദയവായി ഇത് പവന്‍ കല്യാണിന് വിശദീകരിക്കുക.' പ്രകാശ് രാജ് എക്‌സില്‍ എഴുതി.
കാക്കിനാഡയിലെ പീതംപുരത്ത് നടന്ന തന്റെ പാര്‍ട്ടിയുടെ 12-ാം സ്ഥാപക ദിനാഘോഷത്തില്‍ സംസാരിക്കവെ, തമിഴ്നാട് രാഷ്ട്രീയക്കാരുടെ ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരെയുള്ള നിലപാട് കാപട്യമാണെന്ന് പവന്‍ കല്യാണ്‍ പറഞ്ഞിരുന്നു. പണത്തിനു വേണ്ടി തമിഴ് സിനിമകള്‍ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുകയും പിന്നീട് ഹിന്ദിയെ എതിര്‍ക്കുകയുമാണ് തമിഴ്‌നാട് രാഷ്്ട്രീയക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്