വിരോധം തീര്‍ക്കാന്‍ വ്യാജ ബലാത്സംഗ പരാതികള്‍: കേസെടുക്കുമ്പോള്‍ ഇത്തരം വസ്തുതകള്‍ കൂടി പരിഗണിക്കണമെന്ന് ഹൈക്കോടതി

MARCH 14, 2025, 7:17 PM

കൊച്ചി: ബന്ധം വിവാഹത്തില്‍ എത്തിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടി രണ്ട് വ്യക്തികള്‍ തമ്മില്‍ നടന്ന ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധം നടത്തിയശേഷം പിന്നീട് ബലാത്സംഗം നടന്നെന്ന ആരോപണം ഉന്നയിക്കാനാവില്ല. പട്ടാമ്പി കൊപ്പം സ്വദേശിക്കെതിരെ യുവതി നല്‍കിയ കേസ് റദാക്കിയുള്ള ഉത്തരവിലാണ് ജസ്റ്റിസ് ബദ്ദറുദ്ദീന്റെ വിലയിരുത്തല്‍.

നേരത്തെ ഇന്ത്യന്‍ സ്ത്രീകള്‍ വ്യാജ ലൈംഗികാതിക്രമ പരാതി ഉന്നയിക്കില്ലെന്ന ധാരണ നിലനിന്നിരുന്നു. എന്നാല്‍ സ്ത്രീകള്‍ ആരും സ്വന്തം അഭിമാനം ഇല്ലാതാക്കി വ്യാജ പരാതികള്‍ നല്‍കില്ലെന്ന ധാരണ എല്ലാസമയത്തും ശരിയാകില്ലെന്നും കോടതി പറഞ്ഞു.

വ്യാജ ലൈംഗികാതിക്രമ പരാതികള്‍ വര്‍ധിക്കുന്നതായി ചൂണ്ടിക്കാട്ടിയ കോടതി വ്യക്തിവിരോധം തീര്‍ക്കാനും നിയമവിരുദ്ധമായ ആവശ്യങ്ങള്‍ നിറവേറ്റാനും വ്യാജ ബലാത്സംഗ പരാതികള്‍ കൂടുന്നുവെന്നും പറഞ്ഞു. കേസെടുക്കുമ്പോള്‍ ഇത്തരം വസ്തുതകള്‍ കൂടി വിലയിരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam