ഫൊക്കാന ഇന്റർനാഷണൽ അന്തർദേശീയ വനിതാദിനാചരണം വർണ്ണാഭമായി

MARCH 14, 2025, 10:42 PM

വാഷിങ്ടൺ ഡിസി: ഫൊക്കാന ഇന്റർനാഷണൽ വിമൻസ് ഫോറം സംഘടിപ്പിച്ച അന്തർദേശീയ വനിതാദിനാഘോഷം ജനപങ്കളിത്തം കൊണ്ടും സംഘടനാ മികവ് കൊണ്ടും വ്യത്യസ്തമായ വൈവിധ്യമാർന്ന പരിപാടികൾകൊണ്ടും ശ്രദ്ധേയമായി. വാഷിങ്ടൺ ഡിസിയിലുള്ള സിൽവർ സ്പ്രിങ് സൗത്ത് ഏഷ്യൻ സെവെൻത്‌ഡേ അഡ്വന്റിസ്റ്റ് ചർച്ചിനോട് ചേർന്ന ധീരജ് ഹാളിൽ നടന്ന ചടങ്ങിൽ നിഷ ജോസ് കെ. മാണി മുഖ്യപ്രഭാഷകയും മെരിലാൻഡ് കൗൺസിൽ അംഗം ക്രിസ്റ്റിൻ മിൻകി മുഖ്യാതിഥിയുമായിരുന്നു.

വിമൻസ് ഫോറം ചെയർപേഴ്‌സൺ ഡോ. നീന ഈപ്പൻ സ്വാഗതമാശംസിച്ചു. എല്ലാ സ്ത്രീ
കളും കുടുംബത്തിലും സമൂഹത്തിലുമുള്ള സ്ത്രീകളുമായി ബന്ധം പുലർത്തുകയും ആശയവിനിമയം നടത്തുകയും പരസ്പരം സഹായിക്കുകയും ചെയ്യണമെന്ന് നീന ഈപ്പൻ തന്റെ പ്രസംഗത്തിൽ അഭ്യർഥിച്ചു.  പ്രസിഡന്റ് സണ്ണി മറ്റമന അധ്യക്ഷനായിരുന്നു. തുടർന്നു നടന്ന കലാപരിപാടികൾക്ക് ആതിര കലാ ഷാഹി മാസ്റ്റർ ഓഫ് സെറിമണീസ് ആയിരുന്നു. 


vachakam
vachakam
vachakam

യോഗത്തിൽ അഞ്ജലി പണിക്കർ അമേരിക്കൻ ദേശീയ ഗാനവും കുട്ടി മേനോനുംസംഘവും ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു. മുഖ്യാതിഥി ക്രിസ്റ്റിൻ മിങ്കി തന്റെ പ്രസംഗത്തിൽ കുടിയേറ്റ കുടുംബങ്ങളിലെ സ്ത്രീകൾ മുഖ്യ ധാരയിലേക്കും നേതൃനിരയിലേക്കും വരേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിച്ചു. 

സ്ത്രീകൾ തങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ സ്വയം പരിഹരിക്കാൻ ശ്രമിക്കുകയും ഒപ്പം മറ്റുള്ളവരെ ചേർത്തു പിടിക്കാൻ തയ്യാറാവുകയും വേണമെന്ന് മുഖ്യ പ്രഭാഷക നിഷ ജോസ് കെ. മാണി പറഞ്ഞു. നേതൃമികവിനും സാമൂഹ്യ പ്രതിബദ്ധതക്കുമുള്ള പ്രശംസാ ഫലകം ഡോ. റീത്താ കല്യാണിക്ക് ഡോ. നീനാ ഈപ്പൻ സമ്മാനിച്ചു. 


vachakam
vachakam
vachakam

സ്ത്രീ ശാക്തീകരണം മുഖ്യ വിഷയമായിരുന്ന പാനൽ ചർച്ചയിൽ മിസിസ് ഡോളി മാത്യു (മോഡറേറ്റർ), ഏഞ്ചല ജേക്കബ്, ഡോ. ഹലീന ദാനിയേൽ, ബീന പള്ളിവേല, ഡോ. ദയാ പ്രസാദ്, സ്‌റ്റെല്ല വർഗീസ്, പ്രേമ പിള്ള (ലണ്ടൻ), ലിസി വർഗീസ് (ബാംഗ്ലൂർ), ഡോ. സുജാത ഏബ്രഹാം (കേരളം), ദിനിദാനിയേൽ (കേരളം), ഷൈനി തോമസ് (ന്യൂസിലാൻഡ്) എന്നിവർ പങ്കെടുത്തു. സൂം പ്ലാറ്റ്‌ഫോമും വീഡിയോ കോൺഫ്രൻസിംഗ് സംവിധാനങ്ങളും ഷാജി ജോൺ ഏകോപിപ്പിച്ചു.
യുകെ, ഇന്ത്യ, ന്യൂസിലൻഡ് തുടങ്ങി വിവിധരാജ്യങ്ങളിൽ നിന്നും വനിതകൾ തത്സമയം പങ്കെടുത്തു. 

ഫൊക്കാനാ എക്‌സിക്യൂട്ടീവ് കമ്മറ്റിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് സണ്ണി മറ്റമന, ജനറൽ സെക്രട്ടറി ഏബ്രഹാം ഈപ്പൻ, വൈസ് പ്രസിഡൻ് ഷാജി ആലപ്പാട്ട്, അസോസിയേറ്റ് സെക്രട്ടറി റോബർട്ട് അരിച്ചിറ, ഇന്റർനാക്ഷണൽ കോർഡിനേറ്റർ ഡോ. കലാ ഷാഹി, അസോസിയേറ്റ് ട്രഷറർ ഷാജി ജോൺ എന്നിവർ പങ്കെടുത്തു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്ര വിപുലവും മനോഹരവുമായി അന്താരാഷ്ട്ര വനിതാദിനം സംഘടിപ്പിച്ച ഡോ. നീനാ ഈപ്പനെയും സഹ പ്രവർത്തകരെയും ഫൊക്കാനാ എക്‌സിക്യൂട്ടീവ് പ്രശംസിച്ചു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam