കോട്ടയം : ബസ് കണ്ടക്ടർക്കെതിരായ പോക്സോ കേസ് വിചാരണ നടത്താതെ തള്ളി. ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് പോക്സോ സ്പെഷൽ കോടതിയാണ് വിചാരണ നടത്താതെ കേസ് തള്ളിയത്.
വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ ചിങ്ങവനം പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണു കോടതിവിധി.
സംസ്ഥാനത്ത് ആദ്യമായാണു പോക്സോ കേസിൽ പ്രതിയെ വിചാരണ നടത്താതെ കോടതി വിട്ടയയ്ക്കുന്നതെന്നു നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. വിചാരണ ആവശ്യപ്പെട്ടു മേൽക്കോടതിയെ സമീപിക്കാനാണു പൊലീസ് നീക്കം.
2024 ജൂലൈ 4ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനി ബസിൽ കയറിയപ്പോൾ കണ്ടക്ടർ മോശമായി സംസാരിച്ചെന്നാണു കേസ്. കോടതിയിൽ കേസെത്തിയപ്പോൾ പ്രതിഭാഗം വിടുതൽ ഹർജി നൽകി.
ലൈംഗികച്ചുവയോടെയുള്ള സംസാരം അല്ലായിരുന്നെന്നായിരുന്നു പ്രതിഭാഗം വാദം. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. വിവേക് മാത്യു വർക്കി ഹാജരായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്