ഒക്ലഹോമ: ശനിയാഴ്ച മധ്യ അമേരിക്കയിലുടനീളം വീശിയടിച്ച ചുഴലിക്കാറ്റിലും അക്രമാസക്തമായ കൊടുങ്കാറ്റിലും മരണപ്പെട്ടവരുടെ എണ്ണം 40 ആയി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ഒക്ലഹോമയിലെ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ കാട്ടുതീയിലും ശക്തമായ കാറ്റിലും ഇന്നലെ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇന്ന് അത് 4 ആയി ഉയര്‍ന്നതായി സംസ്ഥാന ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംസ്ഥാനത്തെ തീപിടുത്തത്തിലും ശക്തമായ കാറ്റിലും ഒരാള്‍ മരിച്ചതായി ഒക്ലഹോമ ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റ് സ്ഥിരീകരിച്ചു. നാല് മരണങ്ങളും തീപിടുത്തമോ ശക്തമായ കാറ്റോ മൂലമാണെന്ന് ഒക്ലഹോമ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എമര്‍ജന്‍സി മാനേജ്മെന്റ് സംസ്ഥാന ചീഫ് മെഡിക്കല്‍ എക്സാമിനറുടെ ഓഫീസ് ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലിങ്കണ്‍, ഗാര്‍ഫീല്‍ഡ്, ഹാസ്‌കെല്‍, പാവ്നി കൗണ്ടികളിലാണ് ഇവ റിപ്പോര്‍ട്ട് ചെയ്തതെന്ന് എമര്‍ജന്‍സി മാനേജ്മെന്റ് പ്രസ്താവനയില്‍ പറഞ്ഞു. 360,000ത്തിലധികം ഉപയോക്താക്കള്‍ക്ക് വൈദ്യുതിയും നിലച്ചു.
കൊടുങ്കാറ്റിന്റെ സ്ഥിതിഗതികള്‍ സജീവമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കൊടുങ്കാറ്റ് നാശം വിതച്ച സമൂഹങ്ങളെ സഹായിക്കാന്‍ തന്റെ നേതൃത്വത്തില്‍ ഫെഡറല്‍ വിഭവങ്ങള്‍ തയ്യാറാണെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. തെക്ക്, മിഡ്വെസ്റ്റ് എന്നിവിടങ്ങളിലെ നിരവധി സംസ്ഥാനങ്ങളെ ബാധിച്ച കടുത്ത ചുഴലിക്കാറ്റുകളും കൊടുങ്കാറ്റുകളും തങ്ങള്‍ സജീവമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഭയാനകമായ കൊടുങ്കാറ്റുകള്‍ ബാധിച്ച എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ മെലാനിയയും തന്നോടൊപ്പം ചേരുന്നുവെന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പറഞ്ഞു.
വാരാന്ത്യത്തില്‍ കൂടുതല്‍ ചുഴലിക്കാറ്റുകള്‍ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നുവീണതായും വലിയ ട്രക്കുകള്‍ മറിഞ്ഞതായും പ്രാദേശിക വാര്‍ത്താ ദൃശ്യങ്ങളില്‍ കാണാം. കടുത്ത പൊടിക്കാറ്റിനിടെ ദൃശ്യപരത കുറഞ്ഞതിനാല്‍ കന്‍സാസില്‍ 50-ലധികം വാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടത്തില്‍ എട്ട് പേര്‍ മരിച്ചതായി ഇന്നലെ പ്രാദേശിക പൊലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കാലാവസ്ഥ മൂലം തകര്‍ന്ന മറീനയില്‍ ബോട്ടുകള്‍ ഒന്നിനു മുകളില്‍ ഒന്നായി കൂട്ടിയിട്ടിരിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. മരങ്ങളും വൈദ്യുതി ലൈനുകളും കടപുഴകി വീണതായും കെട്ടിടങ്ങള്‍ക്ക് വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും സംസ്ഥാന പൊലീസ് റിപ്പോര്‍ട്ട് ചെയ്തു. ചില പ്രദേശങ്ങളില്‍ ചുഴലിക്കാറ്റ്, ഇടിമിന്നല്‍, വലിയ ആലിപ്പഴം വീഴ്ച വന്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്