സിനിമ നിർമാതാവായി നടി സാമന്ത റൂത്ത് പ്രഭു എത്തുന്നു. തന്റെ നിർമാണ കമ്പനിയായ ട്രാലാല മൂവിങ് പിക്ചേഴ്സിന്റെ ആദ്യ ചിത്രം റിലീസിന് തയാറെടുത്തിരുക്കുന്നു എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടി ഇപ്പൾ.
‘ശുഭം’ എന്നാണ് ചിത്രത്തിന്‍റെ പേര്. ചിത്രം ഒരു കോമഡി ത്രില്ലർ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. “ട്രാലാല മൂവിങ് പിക്‌ചേഴ്‌സിലെ ആദ്യ നിർമാണമായ ശുഭം റിലീസിന് തയാറാണെന്ന് ആവേശത്തോടെ അറിയിക്കുകയാണ്.കാത്തിരിക്കൂ” -എന്ന് ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സാമന്ത സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
2023-ലാണ് ട്രലാല മൂവിങ് പിക്‌ചേര്‍സ് എന്ന പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചതായി സാമന്ത അറിയിച്ചത്. അതേസമയം വസന്ത് മാരിഗന്തിയുടെ രചനയിൽ പ്രവീൺ കാന്ദ്രെഗുലയാണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിക്കുന്നത്. ഹർഷിത് മൽഗിറെഡ്ഡി, ശ്രിയ കോന്തം, ചരൺ പെരി, ശാലിനി കൊണ്ടേപ്പുടി, ഗവിറെഡ്ഡി ശ്രീനിവാസ്, ശ്രാവണി എന്നിവരാണ് ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്