വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ അമ്മ ഷെമി ആവർത്തിച്ചു പറയുന്നു എനിക്ക് പരുക്കേറ്റത് കട്ടിലിൽ നിന്നും വീണതുകൊണ്ടാണെന്ന്. എല്ലാവരും എല്ലാം അറിഞ്ഞിട്ടും അഫാന്റെ അമ്മ എന്തുകൊണ്ട് ഇങ്ങനെ പറയുന്നുവെന്നാണ് എല്ലാവരുടെയും ചോദ്യം?.
വെഞ്ഞാറമൂട് എസ്എച്ച്ഒ: ആർ.പി.അനൂപ് കൃഷ്ണയുടെ നേതൃത്വത്തിൽ ഇന്നലെയും ഷെമിയുടെ മൊഴിയെടുത്തിരുന്നു. ഈ സമയത്താണ് ഷെമി ഇങ്ങനെ പറയുന്നത്.
ഷെമിയെ പാർപ്പിച്ചിരിക്കുന്ന പ്രത്യേക സംരക്ഷണ കേന്ദ്രത്തിലെത്തിയാണ് പൊലീസ് മൊഴി എടുത്തത്.
പൊലീസിന്റെ ചോദ്യം: തലയ്ക്കു പരുക്കേറ്റത് എങ്ങനെയാണ്?
ഷെമി: കട്ടിലിൽനിന്നു വീണതാണ്
പൊലീസ്: കട്ടിലിൽ നിന്നു വീണാൽ ഇത്രയും വലിയ പരുക്കേൽക്കില്ലല്ലോ?
ഷെമി: ആദ്യം വീണതിനു ശേഷം എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും വീണു പരുക്കേറ്റു .
പൊലീസ്: സംഭവദിവസം രാവിലെ നടന്ന കാര്യങ്ങൾ ഓർക്കുന്നുണ്ടോ?
ഷെമി: വിശക്കുന്നു, ശരീരം തളരുന്നു .
പൊലീസിനോട് കൃത്യമായ മറുപടി നൽകാതെ ഷെമി ഒഴിഞ്ഞു മാറിയെന്നാണ് വിവരം.
കടബാധ്യതയുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ഷെമിയുടെ ഡയറിയിലെ വിവരങ്ങൾ സംബന്ധിച്ചും ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല.ഒരു മണിക്കൂർ ഷെമിയുമായി സംസാരിച്ചെങ്കിലും മൊഴി രേഖപ്പെടുത്തൽ പൂർത്തിയാക്കാതെയാണു പൊലീസ് മടങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്