ആലപ്പുഴ: പാഴ്‌സലിൽ ഗ്രേവി കുറഞ്ഞെന്ന് ആരോപിച്ച് ഹോട്ടലിൽ മൂന്നംഗ സംഘം അതിക്രമം നടത്തിയതായി റിപ്പോർട്ട്. താമരക്കുളം ജംഗ്‌ഷന് പടിഞ്ഞാറ് ഭാഗത്ത് പ്രവർത്തിക്കുന്ന ബുഖാരി ഹോട്ടലിന്റെ ഉടമയായ താമരക്കുളം ആഷിക് മൻസലിൽ മുഹമ്മദ് ഉവൈസ് (37), ജ്യേഷ്‌ഠസഹോദരൻ മുഹമ്മദ് നൗഷാദ് (43), ഭാര്യാമാതാവ് റെജില (47) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ സ്‌കൂട്ടറിലെത്തിയ സംഘം പൊറോട്ട, ബീഫ് ഫ്രൈ, ഗ്രേവി എന്നിവ വാങ്ങി പോയിരുന്നു. ആറരയോടെ തിരികെ വന്ന സംഘം കടയ്‌ക്കുള്ളിൽ അതിക്രമിച്ച് കയറി പാഴ്‌സലിൽ ഗ്രേവി കുറഞ്ഞെന്ന് പറഞ്ഞ് അക്രമം നടത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ചട്ടുകത്തിന്റെ അടിയേറ്റ ഉവൈസിന്റെ തലയ്‌ക്ക് ഗുരുതര പരിക്കുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഇവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൂറനാട് പൊലീസ് പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്