വാഷിംഗ്‌ടൺ: രണ്ടുവര്‍ഷമായി തുടരുന്ന റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ ഉത്തര കൊറിയയുടെ പതിനായിരത്തോളം വരുന്ന പട്ടാളക്കാര്‍ തയ്യാറെടുക്കുകയാണെന്ന വാർത്ത ഇതിനകം ലോകത്ത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
ഇതിനകം പതിനായിരക്കണക്കിന് സൈനികര്‍ കൊല്ലപ്പെടുന്നതിനു വഴിവെച്ച യുദ്ധം ഉത്തര കൊറിയയുടെ വരവോടെ കൂടുതല്‍ രൂക്ഷവുമാവുമെന്ന ആശങ്കയിലാണ് ലോകം. ഇതിനുപുറമെ നൂറുകണക്കിന് ഇറാനിയൻ ഡ്രോണുകളും ഉക്രെയ്‌നിനെതിരായ മോസ്കോയുടെ ആക്രമണത്തിൻ്റെ ഭാഗമാണ്.
ടെഹ്‌റാൻ ആകട്ടെ റഷ്യക്കായി ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളും അയച്ചതായും റിപ്പോർട്ടുകളുണ്ട്. ആയുധങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കാവുന്ന മൈക്രോഇലക്‌ട്രോണിക്‌സ്, മെഷീൻ ടൂൾസ് തുടങ്ങിയവ നൽകി റഷ്യയുടെ യുദ്ധ യന്ത്രത്തിന് ചൈനയും ശക്തി പകരുന്നുണ്ട്. ഇതോടെ റഷ്യയെ പിന്തുണച്ച് പുതിയ അച്ചുതണ്ട് ഉയർന്നുവരുമെന്ന ഭീതിയിലാണ് ലോകം.
ഇതോടെ സഹായം മാത്രം പോര, സൈന്യത്തെ റഷ്യക്കെതിരേ നേരിട്ടു പൊരുതാന്‍ അയയ്ക്കണം എന്ന ഉക്രൈന്‍ പ്രസിഡണ്ട് വൊളോദിമിര്‍ സെലെന്‍സ്‌കിയുടെ ആവശ്യം ഇനി കണ്ണടച്ചു തള്ളിക്കളയാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും.
മുൻ യുഎസ് പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷ് യുഎസ് ശത്രുക്കളായ ഇറാൻ, ഇറാഖ്, ഉത്തര കൊറിയ എന്നിവയെ "തിന്മയുടെ അച്ചുതണ്ട്" എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഈ ശക്തികളുടെ ഉയർത്തെഴുന്നേൽപ്പിന് ഈ യുദ്ധം ഉത്തേജകമായി കാണാമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ.
അതേസമയം അവസരം മുതലാക്കി യുഎസ് ആഗോള നേതൃത്വത്തെ വെല്ലുവിളിക്കാനും ചൈനയ്ക്കും മറ്റ് സ്വേച്ഛാധിപത്യങ്ങൾക്കും അനുകൂലമായി ഒരു അന്താരാഷ്ട്ര ക്രമത്തെ രൂപപ്പെടുത്താനുമുള്ള ശ്രമങ്ങൾ ചൈന നടത്തുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്