എസ്.എൻ.ജി.എം & മാഗ് ഹെൽത്ത് ഫെയർ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

OCTOBER 31, 2024, 12:49 PM

ശ്രീ നാരായണ ഗുരു മിഷനും ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷനും സംയുക്തമായി നടത്തിയ പത്താമത് ഹെൽത്ത് ഫെയർ ബഹുജന പങ്കാളിത്തം കൊണ്ട് വൻവിജയമായി. മാഗിന്റെ ആസ്ഥാനമായ സ്റ്റാഫ്‌ഫോർഡിലെ കേരളാ ഹൗസിൽ 2024 ഒക്ടോബർ മാസം 27ന് ഞായറാഴ്ച രാവിലെ ഒമ്പതുമണിക്ക് ആരംഭിച്ച് 3.30ന് സമാപിച്ച സൗജന്യ ഹെൽത്ത് ഫെയറിൽ നൂറുകണക്കിന്
ആളുകൾ വിവിധ മെഡിക്കൽ സേവനങ്ങൾ പ്രയോജനപ്പെടുത്തി.

ഡോ. സുജിത് ചെറിയാൻ (പാൽമനോളജി), ഡോ. പൂർണിമ ഹൃദ്യരാജ് (കാർഡിയോളജി), ഡോ. എലൈനാ സുജിത് (എൻഡോക്രിനോളജി), ഡോ. ലക്ഷ്മി ഗോപാലകൃഷ്ണൻ (ഇന്റേണൽ മെഡിസിൻ), ഡോ. എമ്മ അസാരെ (ഗൈനക്കോളജി), ഡോ. ധന്യാ വിജയകുമാർ (ന്യൂറോളജി), ഡോ. ബസന്ത് ആര്യാ (കാർഡിയോളജി), ഡോ. സുനന്ദാ മുരളി (സൈക്കാട്രി), ഡോ. അർച്ചനാ വർമ്മ (പീഡിയാട്രിക് ), ഡോ. അരുൺ ആൻഡ്രുസ് (സൈകാട്രി), ഡോ. സ്‌നേഹാ സേവിയർ (ഡെന്റിസ്റ്റ് ), ഡോ. നിഷാ സുന്ദരഗോപൻ (ഡെന്റിസ്റ്റ്), ഡോ. ലാരി പുത്തൻപറമ്പിൽ (ഒപ്താൽമോളജി), ഡോ. എസ്താ ഫെനിയ ഫെർണാണ്ടാസ് (ഗൈനക്കോളജി) എന്നീ വിദഗ്ദ്ധ ഡോക്ടർമാർ സൗജന്യ പരിശോധനകൾ നടത്തുകയും വിവിധ ആരോഗ്യ പ്രസ്‌നങ്ങളെക്കുറിച്ച് ക്ലാസ്സുകൾ നടത്തുകയും ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകുകയും ഇതിൽ പങ്കെടുത്തവർക്ക് ആരോഗ്യപരമായ
അവബോധമുണ്ടാകുന്നതിനും ആശങ്കകൾ അകറ്റുന്നതിനും സഹായകരമായി.
അനിതാ മധു, രേഷ്മാ വിനോദ്, ഷൈജി അശോകൻ, അനില സന്ദീപ് തുടങ്ങിയ കോഡിനേറ്റർമാരുടെ സംഘടനാ മികവും എസ്.എൻ.ജി.എം, മാഗ്  കൂടാതെ യൂത്ത് വളണ്ടിയർമാരും ഒന്നുചേർന്ന് നടത്തിയ ഈ സൗജന്യ ചികിത്സാ പരിപാടി ഇന്നേവരെ ഹൂസ്റ്റണിൽ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഹെൽത്ത് ഫെയർ ആയിരുന്നു.

ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാൻ വാഷിങ്ങ്ടൺ ഡി.സിയിൽ എത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അപ്രതീക്ഷിതമായ സന്ദർശന സാന്നിദ്ധ്യം കേരളാ ഹൗസിലെ മെഡിക്കൽ ക്യാമ്പിന് മാറ്റു കൂട്ടി. മാഗ് സെക്രട്ടറി സുബിൻ കുമാരനും, ട്രഷറാർ ജോസ് കെ. ജോണിനുമൊപ്പം കേരള ഹൗസിലെത്തിയ വീണാ ജോർജിനോട് ഹെൽത് ഫെയ്‌റിനെക്കുറിച്ചും അതിലൂടെ ജനങ്ങൾക്ക് നൽകുന്ന സേവനങ്ങളെപ്പറ്റിയും കോർഡിനേറ്റർ രേഷ്മാ വിനോദ് വിശദീകരിക്കുകയും ഡോക്ടർമാരെയും വളണ്ടീയർമാരെയും പരിചയപ്പെടുത്തുകയും ചെയ്തു.

vachakam
vachakam
vachakam

സൗജന്യമായി ഫ്‌ളൂ വാക്‌സിൻ നൽകിയ മെഡി സിറ്റി ഫാർമ ഉടമ തരുൺ ഫിലിപ്പ്, സി.പി.ആർ ട്രൈനിംഗ് നക്കിയ, ജെ.സി വിക്ടറി ഉടമ ജെസ്സി സിസിലിനും എൻ. പിമാരായ അമൃത സുജിത്ത്, റിൻസി ജോസി, കോറിനേറ്റർമാരായ അനിത മധു, അനില സന്ദീപ്, ഷൈജി അശോകൻ, എന്നിവർക്കും ഉള്ള സാർട്ടിഫിക്കറ്റുകൾ മാഗ് പ്രസിഡന്റ് മാത്യു മുണ്ടാക്കനും, എസ്.എൻ.ജി.എം പ്രസിഡന്റ് അനിയൻ തയ്യിലും, ഫോർട്ട് ബെന്റ് കൗണ്ടി ജഡ്ജ് സുരേന്ദ്രൻ പട്ടേലും, മാഗ് പ്രസിഡന്റ് സുബിൻ കുമാരനും   എസ്.എൻ.ജി.എം മുൻ പ്രസിഡന്റ് വിനോദ് വാസുദേവനും ചേർന്ന് നൽകി ആദരിക്കുകയുണ്ടായി. സുരേഷ് രാമകൃഷ്ണൻ അപ്ന ബസാർ, ട്രാൻസ് കെയർ ഹോം ഹെൽത്ത് കെയർ, ജെ.സി വിക്ടറി, ഡോ. സോണിയ ഈപ്പൻ എന്നിവർ ഈ പരിപാടിയുടെ സ്‌പോൺസർമാരായിരുന്നു.

ശങ്കരൻകുട്ടി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam