ന്യൂയോർക്ക്: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ന്യൂയോർക്ക് നഗരത്തിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. നവംബർ ഒന്നിനാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് ക്ഷേത്രത്തിൽ പോകേണ്ടി വരുന്നതിനാലാണ് അവധി നൽകുന്നതെന്ന് ന്യൂയോർക്ക് മേയർ ഓഫീസിലെ ഡെപ്യൂട്ടി കമ്മിഷണർ ദിലീപ് ചൗഹാൻ പറഞ്ഞു. ന്യൂയോർക്ക് സിറ്റിയിൽ വിവിധ മതങ്ങളിൽപ്പെട്ട 1.1 ദശലക്ഷം വിദ്യാർത്ഥികൾ താമസിക്കുന്നു.
ഇതിൽ ഹിന്ദുക്കളും സിഖുകാരും ബുദ്ധമതക്കാരും ഉൾപ്പെടുന്നു. സ്‌കൂൾ അവധിയായതോടെ എല്ലാവർക്കും ആഘോഷത്തിൽ പങ്കെടുക്കാനാകുമെന്നും ചൗഹാൻ കൂട്ടിച്ചേർത്തു.
ഒക്ടോബർ 28 ന്, യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കിടുകയും എല്ലാവർക്കും ആശംസകൾ നേരുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്