ടോക്കിയോ: ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയതായി ജപ്പാൻ്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.യുഎസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പാണ് വിക്ഷേപണം.
വിക്ഷേപിച്ചത് ദീർഘദൂര ബാലിസ്റ്റിക് മിസൈലാണെന്ന് ദക്ഷിണ കൊറിയയുടെ ജോയിൻ്റ് ചീഫ് ഓഫ് സ്റ്റാഫും സ്ഥിരീകരിച്ചു.
ജപ്പാൻ്റെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന് പുറത്താണ് മിസൈൽ വീണതെന്ന് രാജ്യത്തിൻ്റെ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് പബ്ലിക് ബ്രോഡ്കാസ്റ്റർ എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു.
ഏകദേശം ഒരു മണിക്കൂറും 26 മിനിറ്റും മിസൈൽ പറന്നതായി ജാപ്പനീസ് പ്രതിരോധ മന്ത്രി ജനറൽ നകതാനി പറഞ്ഞു. അതേസമയം യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വിക്ഷേപണത്തെ യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്