വാഷിംഗ്ടണ്‍: നവംബര്‍ 5 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മത്സരാര്‍ത്ഥികളായ കമല ഹാരിസും ഡൊണാള്‍ഡ് ട്രംപും ബുധനാഴ്ച പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ സ്വിംഗ് സ്റ്റേറ്റുകളില്‍ പര്യടനം ആരംഭിച്ചു. നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസ് നോര്‍ത്ത് കരോലിനയിലായിരിക്കും ആദ്യമെത്തുക. പിന്നീട് പെന്‍സില്‍വാനിയയിലേക്ക് പോകും. വിജയിയെ നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണായകമായ ഏഴ് സ്വിംഗ് സ്റ്റേറ്റുകളാണ് യുഎസിലുള്ളത്.
മറുവശത്ത് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ആദ്യം നോര്‍ത്ത് കരോലിനയിലാണ് എത്തുക. കമല ഹാരിസിന്റെ റാലി സ്ഥലത്തേക്ക് ഒരു മണിക്കൂര്‍ മാത്രം ദൂരമുള്ള സ്ഥലത്താണ് ട്രംപിന്റെ റാലി നടക്കുക. അദ്ദേഹത്തിന്റെ രണ്ടാമത്തെ റാലി മറ്റൊരു സ്വിംഗ് സ്റ്റേറ്റായ വിസ്‌കോണ്‍സിനിലാണ്; റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം അമേരിക്കന്‍ ഫുട്‌ബോള്‍ ഇതിഹാസം ബ്രെറ്റ് ഫാവ്രെ ഇവിടെ വേദിയിലെത്തും.
പ്രീ-പോള്‍ സര്‍വേകള്‍ പ്രകാരം രണ്ട് മത്സരാര്‍ത്ഥികളും ഒപ്പത്തിനൊപ്പം നീങ്ങുകയാണ്. ഈ സാഹചര്യത്തില്‍ സ്വിംഗ് സ്‌റ്റേറ്റുകളുടെ പ്രാധാന്യം വര്‍ധിച്ചിരിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്