1 മില്യണ്‍ ഗിവ് എവേ കേസ്; ഹിയറിംഗിൽ ഹാജരാകാൻ ഇലോൺ മസ്‌കിനോട് കോടതി

OCTOBER 31, 2024, 7:15 AM

വാഷിങ്ടണ്‍: 1 മില്യണ്‍ ഡോളര്‍ ഗിവ് എവേ കേസിൽ വിചാരണയ്ക്കായി ഫിലാഡൽഫിയയിലെ അടിയന്തര  ഹിയറിംഗിൽ പങ്കെടുക്കാൻ  ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിനോട് കോടതി.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഭരണാഘടനാവകാശങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഓണ്‍ലൈന്‍ നിവേദനത്തില്‍ ഒപ്പിടുന്നവര്‍ക്ക് തിരഞ്ഞെടുപ്പ് വരെ ഓരോ ദിവസവും ഒരു മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തതാണ് മാസ്കിനെതിരെയുള്ള കേസ്. 

അതേസമയം  പെന്‍സില്‍വാനിയയിലെയും മറ്റ് സ്റ്റേറ്റുകളിലെയും വോട്ടര്‍മാര്‍ക്ക് പണം വാഗ്ദാനം ചെയ്തുള്ള ‘ 1 മില്യണ്‍ ഗിവ് എവേ’ നിര്‍ത്തലാക്കാനും ഫിലാഡല്‍ഫിയയിലെ ജില്ലാ അറ്റോര്‍ണി ലാറ്റി ക്രാസ്നര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

vachakam
vachakam
vachakam

ഉത്തരവിന് പിന്നാലെ  ക്രാസ്നർക്ക് സോഷ്യൽ മീഡിയയിൽ വൻ സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. അവരിൽ പലരും ക്രാസ്‌നറിനെതിരെ യഹൂദവിരുദ്ധ ആക്രമണം നടത്തി. 

മുന്‍ അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ് അനുകൂലിയായ മസ്‌കിന്റെ നീക്കം ഫെഡറല്‍ തിരഞ്ഞെടുപ്പ് നിയമങ്ങളെ ലംഘിക്കുമെന്ന നീതിന്യായ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ലാറ്റി ക്രാസ്നറുടെ നീക്കം.

നവംബറിലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരെ വോട്ടര്‍ക്ക് പ്രതിദിനം പത്ത് ലക്ഷം ഡോളര്‍ രൂപ നല്‍കുമെന്നായിരുന്നു മസ്‌കിന്റെ വാഗ്ദാനം. ട്രംപിന് പിന്തുണ നല്‍കാന്‍ മസ്‌ക് രൂപീകരിച്ച അമേരിക്ക പിഎസി പ്രചാരണ ഗ്രൂപ്പിന്റെ ഭരണഘടനാ അനുകൂല ഹര്‍ജിയില്‍ ഒപ്പിടുന്ന വോട്ടര്‍മാരിലൊരാള്‍ക്കായിരിക്കും ഈ സഹായം ലഭിക്കുകയെന്നതായിരുന്നു മാനദണ്ഡം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam