ടെക്‌സാസ്: ഒന്നിലധികം ഭാര്യമാരില്‍ 11 മക്കളുള്ള വ്യക്തിയാണ് ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക്. ഇപ്പോള്‍ തന്റെ വലിയ കുടുംബത്തിന് വേണ്ടി കോടികളുടെ മണിമാളിക സ്വന്തമാക്കിയിരിക്കുകയാണ് മസ്‌ക്. തന്റെ കുടുംബത്തിനും മക്കള്‍ക്കുമൊപ്പം ചിലവഴിക്കുന്നതിന് വേണ്ടിയാണ് മസ്‌ക് ഈ ബിഗ് ഹൗസ് വാങ്ങിയത്.
ഓസ്റ്റിനില്‍ 3.5 കോടി ഡോളര്‍ (294.32 കോടി രൂപ) വിലമതിക്കുന്ന 14,400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബംഗ്ലാവും അതിനോട് ചേര്‍ന്ന് ആറ് ബെഡ്‌റൂമുകളുള്ള മറ്റൊരു വസ്തുവും അദ്ദേഹം സ്വന്തമാക്കിയതായാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ടുസ്‌കാന്‍ ശൈലിയില്‍ രൂപകല്‍പന ചെയ്ത ഈ വലിയ മാളികയിലേക്ക് ഇലോണ്‍ മസ്‌കിന്റെ ടെക്സാസിലുള്ള വീട്ടില്‍ നിന്ന് 10 മിനിറ്റ് ദൂരം മാത്രമേയുള്ളൂ.
2002 മുതല്‍ മസ്‌കിന് 12 കുട്ടികള്‍ ജനിച്ചിട്ടുണ്ട്. മുന്‍ ഭാര്യ ജസ്റ്റിന്‍ മസ്‌കില്‍ ജനിച്ച ആദ്യത്തെ കുഞ്ഞ് ശൈശവകാലത്ത് തന്നെ മരണപ്പെട്ടിരുന്നു. 2008 ആയപ്പോഴേക്കും ജസ്റ്റിന് ഐവിഎഫിലൂടെ അഞ്ച് കുട്ടികള്‍ ജനിച്ചു. പിന്നീടാണ് ബ്രീട്ടീഷ് നടി തലൂലാ റിലേയുമായി മസ്‌ക് ബന്ധത്തിലാവുന്നത്. ഇവരെ രണ്ട് തവണ വിവാഹം ചെയ്യുകയും രണ്ട് തവണയും വേര്‍പിരിയുകയും ചെയ്തു. എന്നാല്‍ ഈ ബന്ധത്തില്‍ മസ്‌കിന് കുട്ടികളില്ല.
2020 നും 2022 നും ഇടയില്‍ ഗായിക ഗ്രിംസില്‍ മൂന്ന് കുട്ടികളാണ് മസ്‌കിന് ജനിച്ചത്. ഈ കുട്ടികളുടെ സംരക്ഷണാവകാശവുമായി ബന്ധപ്പെട്ട് ഇരുവരും ഇപ്പോള്‍ നിയമപോരാട്ടത്തിലാണ്. 2021 ല്‍ സ്വന്തം കമ്പനിയായ ന്യൂറാലിങ്കിലെ ഉദ്യോഗസ്ഥയായ ഷിവോന്‍ സില്ലിസില്‍ ഇരട്ടകുട്ടികളും മസ്‌കിന് ജനിച്ചിരുന്നു. 2024 ല്‍ ഇരുവര്‍ക്കും മൂന്നാമതൊരു കുഞ്ഞുകൂടി പിറന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്