ഫിലാഡൽഫിയ: ഷിക്കാഗോ സീറോമലബാർ കത്തോലിക്കാ രൂപതയുടെ അത്മായ സംഘടനയായ സീറോമലബാർ കത്തോലിക്കാ കോൺഗ്രസിന്റെ (എസ്.എം.സി.സി) ഫിലാഡൽഫിയാ ചാപ്റ്റർ ദേശീയതലത്തിൽ എല്ലാവർഷവും നടത്തിവരുന്ന കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ മെമ്മോറിയൽ ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റ് നവംബർ 2 ശനിയാഴ്ച്ച രാവിലെ എട്ടു മണിമുതൽ ഫിലാഡൽഫിയാ നോർത്തീസ്റ്റ് റാക്കറ്റ് ക്ലബിന്റെ (NERC, 9379 Krewstown Road, Philadelphia PA 19115) ഇൻഡോർ ബാസ്‌കറ്റ്‌ബോൾ കോർട്ടിൽ നടക്കും.
അമേരിക്കയിൽ സീറോമലബാർ കത്തോലിക്കാ കോൺഗ്രസിന്റെ വളർച്ചക്ക് ദേശീയതലത്തിലും, രൂപതാതലത്തിലും വളരെയധികം സംഭാവനകൾ നൽകുകയും, അതിന്റെ പ്രഥമ ഗ്രാന്റ്‌പേട്രൻ സ്ഥാനം ഏറെക്കാലം വഹിക്കുകയും, 1999 മുതൽ 2011 വരെ സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പും, അത്യുന്നത കർദ്ദിനാളുമായിരുന്ന ദിവംഗതനായ മാർ വർക്കി വിതയത്തിലിന്റെ സ്മരണാർത്ഥം നടത്തുന്ന പത്താമത് ദേശീയ ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റാണിത്. മൽസരത്തിനു വിവിധ ടീമുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു.
ശനിയാഴ്ച്ച രാവിലെ എട്ടു മണിക്ക് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഏകദിന ടൂർണമെന്റിൽ പ്ലേ ഓഫ് മൽസരങ്ങൾക്കുശേഷം വൈകുന്നേരം നടക്കുന്ന ഫൈനലിൽ വിജയിക്കുന്ന ടീമിനു ജോസഫ് കൊട്ടുകാപ്പള്ളി (മേവട) സ്‌പോൺസർ ചെയ്യുന്ന കർദ്ദിനാൾ വിതയത്തിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും, റണ്ണർ അപ് ടീമിനു മുൻ ചാപ്റ്റർ പ്രസിഡന്റ് റോഷിൻ പ്ലാമൂട്ടിൽ സ്‌പോൺസർ ചെയ്യുന്ന എസ്.എം.സി. സി എവർറോളിംഗ് ട്രോഫിയും ലഭിക്കും.
കളിയിൽ വ്യക്തിഗത മികവു പുലർത്തുന്നവർക്ക് പ്രത്യേക ട്രോഫികളും ലഭിക്കും. ദിവംഗതനായ ടോമി അഗസ്റ്റിന്റെ സ്മരണാർത്ഥം നൽകപ്പെടുന്ന എം.വി.പി കപ്പ് കളിയിൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന വ്യക്തിക്ക് ലഭിക്കും.
ജോസ് മാളേയ്ക്കൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്