നയാഗ്ര വെള്ളച്ചാട്ടത്തിൽ അമ്മയും മക്കളും മരിച്ചുവെന്ന് വ്യക്തമാക്കി ന്യൂയോർക്ക് പോലീസ്. സേഫ്റ്റി ഗാർഡ് റെയിൽ കടന്ന് പോയവരാണ് മരിച്ചത്. ഇവർ ആത്മഹത്യ ചെയ്തതാവാം എന്നാണ് പോലീസിന്റെ നിഗമനം.
തിങ്കളാഴ്ച രാത്രി ഏകദേശം 9 മണിയോടെയാണ് സംഭവം നടന്നതെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് പോലീസ് അറിയിച്ചു. ന്യൂയോർക്ക് സ്റ്റേറ്റ് ട്രൂപ്പർ ജെയിംസ് ഒ'കല്ലഗൻ പറയുന്നതനുസരിച്ച്, ഇവർ അപകടകരമായി വെള്ളച്ചാട്ടത്തിലേക്ക് പോകുന്നതായി വഴിയാത്രക്കാർ റിപ്പോർട്ട് ചെയ്തു.
33 കാരിയായ ചിയാൻ്റി മീൻസ് എന്ന സ്ത്രീയും, മകനും മകളും ആണ് മരിച്ചത്. ഇവർ ഒരു സുരക്ഷാ ഗാർഡ് റെയിൽ കടന്ന് ലൂണ ദ്വീപിലെ വെള്ളച്ചാട്ടത്തിന് മുകളിലൂടെ പോയതായി ആണ് പോലീസ് വ്യക്തമാക്കുന്നത്.
“അപകടം ഉണ്ടാവാൻ ഇടയായ സാഹചര്യങ്ങൾ അന്വേഷണത്തിലാണെങ്കിലും ഈ സംഭവം മനഃപൂർവമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി” എന്ന് ന്യൂയോർക്ക് സ്റ്റേറ്റ് പോലീസ് ബുധനാഴ്ച ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.
അതേസമയം അപകടത്തിന് ശേഷം ഇവർക്കായി തെരച്ചിലും രക്ഷാപ്രവർത്തനവും നടത്തിയെങ്കിലും വിജയിച്ചില്ലെന്ന് പോലീസ് പറഞ്ഞു.
9 വയസ്സുള്ള റോമൻ റോസ്‌മാനും 5 മാസം പ്രായമുള്ള മക്ക മീൻസുമാണ് മരിച്ച കുട്ടികളെന്ന് പോലീസ് തിരിച്ചറിഞ്ഞു. നയാഗ്ര വെള്ളച്ചാട്ടതിന്നട്ടെ പരിസര പ്രദേശത്തുനിന്നുള്ള കുടുംബമായിരിക്കും ഇവരെന്നാണ് പോലീസ് പറയുന്നത്.
അമേരിക്കൻ വെള്ളച്ചാട്ടത്തിനും ബ്രൈഡൽ വെയിൽ വെള്ളച്ചാട്ടത്തിനും ഇടയിൽ ഗോട്ട് ഐലൻഡിൻ്റെ വടക്ക് വശത്തായി സ്ഥിതി ചെയ്യുന്ന ലൂണ വെള്ളച്ചാട്ടത്തിൽ പോകാൻ ഒരുപാട് സുരക്ഷാ നടപടികൾ ഉണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ “അത് അവർ വെറുതെ അറിയാതെ വീണ ഒരു അപകടമല്ല എന്നും പോലീസ് പറയുന്നു.
എന്നാൽ ആത്മഹത്യയ്ക്ക് ഇടയാക്കിയ കാരണത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും ഉള്ള അന്വേഷണത്തിൽ ആണ് ഇപ്പോൾ പോലീസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്