യൂറോ കപ്പ്: ഹങ്കറിയെ തോൽപ്പിച്ച് സ്വിറ്റ്‌സർലൻഡ്

JUNE 16, 2024, 11:20 AM

കൊളോൺ: യൂറോ കപ്പിൽ ഇന്നലെ നടന്ന ഗ്രൂപ്പ് എയിലെ മത്സരത്തിൽ ഹങ്കറിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തി സ്വിറ്റ്‌സർലൻഡിന് വിജയത്തുടക്കം. ക്വാഡോ ഡുവ, മൈക്കേൽ എയ്ബിഷെർ, ബ്രീൽ എംബോളോ എന്നിവരാണ് സ്വിറ്റ്‌സർലൻഡിനായി ഗോൾ നേടിയത്. ബർണബാസ് വർഗയാണ് ഹങ്കറിയുടെ സ്‌കോറർ. ജയത്തോടെ ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്താണ് സ്വിറ്റ്‌സർലൻഡ്. ഉദ്ഘാടന മത്സരത്തിൽ ജയം നേടിയ ആതിഥേയരായ ജർമ്മനിയാണ് ഒന്നാമത്.

മത്സരത്തിൽ ആധിപത്യം സ്വിറ്റ്‌സർലൻഡിന് തന്നെയായിരുന്നെങ്കിലും ഹങ്കറിയു അവസാന നമിഷങ്ങളിൽ നന്നായി പൊരുതി. ഫിനിഷിംഗിലെ പിഴവ് ഇരുടീമിനും ഉണ്ടായിരുന്നു. സ്വിറ്റ്‌സർലൻഡായിരുന്നു അവസരങ്ങൾ തുലയ്ക്കുന്നതിലും മുന്നിൽ. ബയേർ ലെവർകുസൻ താരം ഗ്രാനിറ്റ് ഷാക്കയുടെ നേതൃത്വത്തിൽ ഇറങ്ങിയ സ്വിറ്റ്‌സർലൻഡ്

12-ാം മിനിട്ടിൽ തന്നെ ഡുവയിലൂടെ മുന്നിലെത്തി. ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് എയ്ബിഷെർ സ്വിസ അക്കൗണ്ടിൽ രണ്ടാം ഗോളും എത്തിച്ചു. 66-ാംമിനിട്ട് കളിയുടെ ഗതിക്ക് വിപരീതമായി സ്വിസ് പടയെ ഞെട്ടിച്ച് വർഗ ഹങ്കറിയ്ക്കായി ഒരുഗോൾ മടക്കി.

vachakam
vachakam
vachakam

തുടർന്ന് സമനിലയ്ക്കായി ഹങ്കറി കിണഞ്ഞ് ശ്രമിക്കവെ രണ്ടാം പകുതിയിൽ പകരക്കാരനായെത്തിയ ബ്രീൽ എംബോളയിലൂടെ അധികസമയത്ത് (90+3) സ്വിസ് പടവിജയമുറപ്പിച്ച ഗോൾ നേടി. സ്‌നിസ് ഗോളി യാൻ സോമ്മർ നൽകിയ ലോംഗ് ബാളാണ് ഹങ്കറി പ്രതിരോധ നിരയുടെ ആശയക്കുഴപ്പം മുതലെടുത്ത് എംബോള മനോഹരമായിലോഫ്റ്റ് ചെയ്ത് ഗോളാക്കിയത്.

ഒരുവർഷത്തോളം പരിക്കിന്റെ പിടിയിലായിരുന്ന എംബോളോയുടെ തിരിച്ചുവരവ് കൂടിയായി ഈ ഗോൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam