ബൈജൂസിന് വീണ്ടും തിരിച്ചടി; ബൈജൂസിന്റെ ഓഹരികള്‍ എഴുതിത്തള്ളി ഡെച്ച് നിക്ഷേപ സ്ഥാപനം

JUNE 24, 2024, 3:29 PM

ഡച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള നിക്ഷേപ സ്ഥാപനമായ പ്രൊസസ് ബൈജൂസിന്റെ ഓഹരി നിക്ഷേപം എഴുതിത്തള്ളിയാതായി റിപ്പോർട്ട്. കനത്ത പ്രതിസന്ധി നേരിട്ട ബൈജൂസിന്റെ ഓഹരി മൂല്യം ഈയിടെ കുത്തനെ ഇടിഞ്ഞിരുന്നു. ഇതിന് പിന്നാലെ ആണ് പുതിയ നീക്കം ഉണ്ടായിരിക്കുന്നത്.

2022ല്‍ 22 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ടായിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പായിരുന്നു ബൈജൂസ്. കനത്ത സാമ്പത്തിക പ്രതിസന്ധിയും നിയമനടപടികളും കമ്പനിയുടെ പ്രവര്‍ത്തനംതന്നെ താളംതെറ്റിച്ചതോടെയാണ് ഓഹരി മൂല്യം പൂജ്യമായി രേഖപ്പെടുത്തേണ്ട സാഹചര്യം വന്നത്. ബൈജൂസിലെ നിക്ഷേപത്തിലൂടെ 4,100 കോടി രൂപയുടെ നഷ്ടമുണ്ടായതായി പ്രൊസസിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍വ്യക്തമാക്കുന്നു.

അതേസമയം അവകാശ ഇഷ്യുവിന് മുമ്പ് 9.6 ശതമാനം ഓഹരികളാണ് കമ്പനിക്കുണ്ടായിരുന്നത്. പ്രൊസസ് ഉള്‍പ്പടെയുള്ള നിക്ഷേപകര്‍ ബൈജൂസിനും മാനേജ്‌മെന്റ് എടുക്കുന്ന തീരുമാനങ്ങള്‍ക്കുമെതിരെ നിയമനടപടികള്‍ തുടരുന്നതിനെടെയാണ് ഡച്ച് നിക്ഷേപ സ്ഥാപനത്തിന്റെ എഴുതിത്തള്ളല്‍ എന്നതും ശ്രദ്ധേയമായ കാര്യമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam