ബാങ്ക് ജീവനക്കാരുടെ ക്ഷേമബത്ത 15.97% വര്‍ദ്ധിപ്പിച്ചു; ശമ്പളത്തിലും വര്‍ദ്ധനവ് 

JUNE 11, 2024, 7:08 PM

ബാങ്ക് ജീവനക്കാരുടെ ക്ഷേമബത്ത വർദ്ധിപ്പിച്ചു. മാർച്ച് എട്ടിന് നടന്ന 12-ാമത് ഉഭയകക്ഷി ചർച്ചയുടെ തീരുമാനമനുസരിച്ചാണ് വർദ്ധനവ്.

ബാങ്ക് ജീവനക്കാർക്കും ഓഫീസ് ജീവനക്കാർക്കും ക്ഷേമ അലവൻസ് നിരക്ക് ശമ്പളത്തിൻ്റെ 15.97 ശതമാനമായിരിക്കുമെന്ന് ഇന്ത്യൻ ബാങ്ക് അസോസിയേഷൻ അറിയിച്ചു. 

ഇതുകൂടാതെ ബാങ്ക് ജീവനക്കാരുടെ വാർഷിക ശമ്പളം ഈ വർഷം 17 ശതമാനം വർധിപ്പിക്കുമെന്നും സർക്കുലറിൽ പറയുന്നു. നവംബർ മുതൽ ഇത് പ്രാബല്യത്തിൽ വരും.

vachakam
vachakam
vachakam

ഈ വർഷം മാർച്ചിൽ ഇന്ത്യൻ ബാങ്ക് അസോസിയേഷനും ബാങ്ക് ജീവനക്കാരും തമ്മിൽ നടത്തിയ ചർച്ചയിൽ വാർഷിക ശമ്പളം 17 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു.

രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ ഇതിനായി 8,284 കോടി രൂപ മാറ്റുവയ്ക്കാനും തീരുമാനിച്ചിരുന്നു. എട്ടു ലക്ഷത്തിനുമേല്‍ ബാങ്ക് ജീവനക്കാര്‍ക്കാണ് ഈ വര്‍ധനയുടെ പ്രയോജനം ലഭിക്കുക.

അതേസമയം ബാങ്ക് ജീവനക്കാരുടെ ദീര്‍ഘകാല ആവശ്യമായ പ്രതിവാര അഞ്ച് പ്രവൃത്തി ദിനം എന്ന ആവശ്യത്തില്‍ ഇത്തവണയും അന്തിമ തീരുമാനമായിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam