തമിഴ്നാട്ടിലും വൻ രാഷ്ട്രീയ കരുനീക്കങ്ങൾ; ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയായേക്കും?

JUNE 6, 2024, 11:48 AM

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിന്‍റെ വൻ വിജയത്തിന് പിന്നാലെ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രി ആക്കാനുള്ള കരുനീക്കങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. ഉദയനിധിയെ കൂടുതൽ ചുമതലകൾ ഏല്പിക്കണമെന്ന് ഡിഎംകെ യുവജന വിഭാഗം ആവശ്യപ്പെട്ടു എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

അതേസമയം ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രി ആക്കുമെന്ന അഭ്യൂഹങ്ങൾ  കഴിഞ്ഞ നവംബറിൽ ഉയർന്നപ്പോൾ എം കെ സ്റ്റാലിൻ നേരിട്ടിറങ്ങി ചർച്ചകൾ തടഞ്ഞിരുന്നു. സ്റ്റാലിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന പ്രചാരണം അവസാനിപ്പിക്കുന്നതിനൊപ്പം,  ഡിഎംകെയിൽ കുടുംബാധിപത്യം എന്ന ആക്ഷേപം തെരഞ്ഞെടുപ്പ് കാലത്ത്  ശക്തമാകാത്തിരിക്കാനും വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ഇടപെടൽ ഉണ്ടായത്.

എന്നാൽ ഇപ്പോൾ നാല്‍പതിതിൽ നാല്‍പതും ഡിഎംകെ സഖ്യം തൂത്തുവാരിയ ഉദയനിധിയെ കളത്തിലിറക്കാൻ സമയം ആയെന്നാണ് ഡിഎംകെയിലെ സംസാരം. പ്രകടനപത്രിക തയാറാക്കിയ സമിതിയിലെ അംഗങ്ങളെ നേരിട്ട് തെരഞ്ഞെടുത്തതും പല പ്രധാന മണ്ഡലങ്ങളിലും പുതുമുഖങ്ങളെ പരീക്ഷിച്ചതും താരപ്രചാരകണമായി 40 മണ്ഡലങ്ങളിലും ആവേഷമായതും എല്ലാം ഉദയനിധി തന്നെയായിരുന്നു. 

vachakam
vachakam
vachakam

അതുപോലെ തന്നെ തെരഞ്ഞെടുപ്പ് പ്രചാരത്തിൽ മുന്നണികൾ തമ്മിലെ വ്യത്യസം ഉദയനിധി  ആയിരുന്നുവെന്ന് ഡിഎംകെ വാർത്താക്കുറിപ്പ് ഇറക്കിയതും അസാധാരണമായി. ഡിഎംകെയുടെ ചരിത്ര വിജയത്തിനായി കഠിനധ്വാനം ചെയ്ത ഉദയനിധിയെ കൂടുതൽ ഉത്തരവാദിത്തം ഏല്പിക്കണമെന്നാണ് പാർട്ടിക്കുളിൽ ആവശ്യം ഉയരുന്നത്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam