സ്വിഗ്ഗിയിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ പുഴു എന്ന് ഉപഭോക്താവ്; സ്വിഗ്ഗിയുടെ മറുപടി ഇങ്ങനെ 

JUNE 24, 2024, 5:28 PM

ഹൈദരാബാദ്: ഓൺലൈൻ ആയി ആഹാരം വാങ്ങുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ ഇത്തരം ഓൺലൈൻ ഓർഡറുകളിൽ പറ്റുന്ന അബദ്ധങ്ങളും ഇപ്പോൾ വലിയ രീതിയിൽ വാർത്തയാകാറുണ്ട് . അത്തരത്തിൽ ഒരു വാർത്ത ആണ് ഇപ്പോൾ പുറത്തു വരുന്നത്.

ഓൺലൈനിൽ വാങ്ങിയ ബിരിയാണിയില്‍ പുഴുക്കളെ കണ്ടെത്തിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സാജ്‌തേജ എന്ന ഉപഭോക്താവ്. ഹൈദരാബാദില്‍ ആണ് സംഭവം നടന്നത്.

കുക്കട്ട്പള്ളിയിലെ പ്രശസ്ത റസ്റ്റോറന്റായ മെഹ്ഫില്‍ ബിരിയാണിയില്‍ നിന്ന് ‍ ഓര്‍ഡര്‍ ചെയ്ത ബിരിയാണിയുടെ ചിക്കന്‍ കഷ്ണങ്ങളിലാണ് പുഴുക്കളെ കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ഇയാള്‍ എക്‌സില്‍ പങ്കുവെച്ചു. ഓണ്‍ലൈനില്‍ ഓഡര്‍ ചെയ്ത ബിരിയാണിയിലാണ് പുഴുവിനെ കണ്ടെത്തിയത്. സ്വിഗ്ഗിയിലൂടെ ഇയാൾ ഭക്ഷണം വാങ്ങിയത്.

vachakam
vachakam
vachakam

എന്നാൽ സംഭവത്തിൽ പ്രതികരണവുമായി സ്വിഗ്ഗിയും രംഗത്ത് എത്തിയിട്ടുണ്ട്. പായ്ക്കിങും ഭക്ഷണം പാചകം ചെയ്യുന്നതും ഹോട്ടലുകാരാണെന്നും തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നുമാണ് സ്വിഗ്ഗിയുടെ മറുപടി. 100 രൂപ റീഫണ്ടും സ്വിഗ്ഗി നൽകിയിട്ടുണ്ട്. ആകെ ബില്‍ തുക 318 ആയിരുന്നു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam