'സത്യസന്ധനും ധീരനുമായ നേതാവ്'; പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ 

SEPTEMBER 27, 2024, 6:34 PM

മുംബൈ: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ രംഗത്ത്. ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവെ ആണ് സെയിഫിന്റെ പ്രതികരണം.

സത്യസന്ധനും ധീരനുമായ നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും വിമർശനങ്ങളേയും ജനങ്ങള്‍ക്ക് തന്നോട് ഉണ്ടായിരുന്ന അനാദരവിനേയും മാറ്റിയെടുക്കാൻ മികച്ച പ്രവർത്തനങ്ങള്‍ വഴി രാഹുലിന് കഴിഞ്ഞുവെന്ന് സെയ്ഫ് അലിഖാൻ പറഞ്ഞു. 

രാഹുല്‍ ഗാന്ധി പറയുന്നതിലും ചെയ്യുന്ന കാര്യങ്ങളിലും ജനങ്ങള്‍ അവഹേളിക്കുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ അതിനെ കഠിനാധ്വാനം കൊണ്ട് അദ്ദേഹം മാറ്റിയെടുത്തു. ഞാൻ ഒരു രാഷ്ട്രീയക്കാരനല്ല. രാഷ്ട്രീയത്തില്‍ ചേരാൻ ആഗ്രഹിക്കുന്നുമില്ല. എനിക്ക് ശക്തമായ കാഴ്ചപ്പാടുകളുണ്ടാകുമായിരുന്നെങ്കില്‍ ഞാൻ രാഷ്ട്രീയക്കാരനാകുമായിരുന്നു. അക്കാര്യം നിങ്ങളുമായി പങ്കുവെക്കുമായിരുന്നു. എന്നാൽ താൻ രാഷ്ട്രീയപ്രവേശനത്തിന് ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam