അതിദാരുണം; പിതാവും ഭിന്നശേഷിക്കാരായ നാല് പെൺമക്കളും വീട്ടിൽ മരിച്ചനിലയില്‍

SEPTEMBER 28, 2024, 10:02 AM

ഡല്‍ഹി: ഡല്‍ഹിയിലെ അപ്പാർട്ട്മെന്റില്‍ അഞ്ചംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി. ഡല്‍ഹി രംഗ്പുരിയിലാണ് സംഭവം. പിതാവും നാല് ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടികളേയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ചു ഇവർ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം.

വീട്ടില്‍ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിച്ചപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്. വീടിന്റെ വാതില്‍ പൊളിച്ചാണ് പോലീസ് അകത്തേക്ക് കയറിയത്. വീട്ടിലെ ലിവിങ് റൂമിലാണ് പിതാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഉള്ളിലുള്ള മുറിയിലായിരുന്നു മറ്റ് നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

അതേസമയം മരിച്ച നാല് പെണ്‍കുട്ടികളും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരാണ്. എട്ടിനും 18നും ഇടക്കാണ് ഇവരുടെയെല്ലാം പ്രായം. വർഷങ്ങള്‍ക്ക് മുമ്പ് അർബുദം ബാധിച്ച്‌ പെണ്‍കുട്ടികളുടെ അമ്മ മരിച്ചിരുന്നു. പിതാവ് ഒറ്റക്കാണ് പെണ്‍കുട്ടികളെ നോക്കിയിരുന്നത്. 

vachakam
vachakam
vachakam

എന്നാൽ സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ക്രൈം, ഫോറൻസിക് ടീമുകള്‍ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. ഭക്ഷ്യസാമ്ബിളുകളും മരുന്നിന്റെ ഒരു ബോട്ടിലും സംഭവസ്ഥലത്ത് നിന്ന് പൊലീസിന് കിട്ടിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam