ടാറ്റ ഐഫോണ്‍ നിര്‍മ്മാണ പ്ലാന്റില്‍ വന്‍ തീപിടുത്തം; ജീവനക്കാര്‍ സുരക്ഷിതര്‍

SEPTEMBER 28, 2024, 12:31 PM

ചെന്നൈ: ടാറ്റ ഇലക്ട്രോണിക്സ് പ്ലാന്റില്‍ വന്‍ തീപിടിത്തം. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനടുത്തുള്ള പ്ലാന്റില്‍ ഇന്ന് രാവിലെയാണ് തീപിടിത്തം ഉണ്ടായത്. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.

അഞ്ചരയോടെയാണ് കമ്പനിയുടെ മൊബൈല്‍ ഫോണ്‍ ആക്‌സസറീസ് പെയിന്റിംഗ് യൂണിറ്റില്‍ അപകടമുണ്ടായത്. പരിസരമാകെ പുക പടര്‍ന്നതോടെ ജീവനക്കാരും നാട്ടുകാരും പരിഭ്രാന്തരായി. ഏഴ് ഫയര്‍ എഞ്ചിനുകള്‍ വിന്യസിച്ചാണ് മുഴുവന്‍ ജീവനക്കാരെയും പരിസരത്ത് നിന്ന് ഒഴിപ്പിച്ചത്.1500 ലധികം ജീവനക്കാര്‍ സംഭവ സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നുവെന്നും എല്ലാവരും സുരക്ഷിതരാണെന്നും ടാറ്റ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വക്താവ് അറിയിച്ചു.

vachakam
vachakam
vachakam

ഐഫോണിന്റെ നിര്‍മ്മാണമാണ് ഇവിടെ നടക്കുന്നത്. വിവിധ ഷിഫ്റ്റുകളിലായി 4500 ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. 500 ഏക്കറിലായാണ് കമ്പനി സ്ഥിതി ചെയ്യുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam