ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലേറ്; നിരവധി യാത്രക്കാർക്ക് പരിക്ക് 

SEPTEMBER 27, 2024, 12:50 PM

മുസഫർപൂർ - സമസ്തിപൂർ ലൈനിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലേറുണ്ടായതായി റിപ്പോർട്ട്. കല്ലേറിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ജനൽ ചില്ലുകൾ തകരുകയും ചെയ്തു. 

ജയ്നഗറിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സ്വതന്ത്രത സേനാനി എക്സ്പ്രസിന് നേരെയാണ് വ്യാഴാഴ്ച രാത്രി കല്ലേറുണ്ടായത്. കല്ലേറിനെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി. ട്രെയിനിന് നാശനഷ്ടങ്ങളുമുണ്ട്.

പരിക്കേറ്റ യാത്രക്കാരെ സമസ്തിപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അജ്ഞാതരായ വ്യക്തികളെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റ‍ർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം കല്ലേറിന് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam