പാർട്ടിയെ പ്രതിസന്ധിയിലാക്കി പഞ്ചാബ് ബിജെപി അധ്യക്ഷൻ സുനില്‍ ജാഖറിന്റെ രാജി പ്രഖ്യാപനം 

SEPTEMBER 27, 2024, 2:47 PM

ഛണ്ഡീഗഢ്: പഞ്ചാബ് ബിജെപി അധ്യക്ഷൻ സുനില്‍ ജാഖർ രാജിവെച്ചതായി റിപ്പോർട്ട്. സംസ്ഥാനത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് രാജി എന്നത് പാർട്ടിയെ വലിയ രീതിയിൽ പ്രതിസന്ധിയിലാക്കും എന്ന് ഉറപ്പാണ്.

അതേസമയം രാജി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരം. എന്നാൽ വിഷയത്തിൽ അദ്ദേഹവുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. 

സംസ്ഥാന അധ്യക്ഷനെന്ന രീതിയില്‍ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്ന് ബിജെപി ദേശീയ നേതൃത്വത്തെ സുനില്‍ ജാഖർ അറിയിച്ചതായി പാർട്ടി വൃത്തങ്ങള്‍ അറിയിച്ചു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam