ചരിത്ര നേട്ടവുമായി കാമൻഡു മെൻഡിസ്

SEPTEMBER 28, 2024, 6:39 PM

ഗാലെ: ടെസ്റ്റിൽ ഏറ്റവും വേഗം 1000 റൺസ് തികച്ച ഏഷ്യൻ താരമായി ശ്രീലങ്കൻ യുവ ബാറ്റർ കാമിൻഡു മെൻഡിസ്. ഇന്നലെ ന്യൂസിലൻഡിനെതിരായ ഒന്നാം ഇന്നിംഗ്‌സിൽ നേടിയ സെഞ്ച്വറി ഇന്നിംഗിസലൂടെയാണ് കാമിൻഡു (പുറത്താകാതെ 182) ചരിത്ര നേട്ടം സ്വന്തമാക്കിയത്. നിലവിൽ ഓസ്‌ട്രേലിയൻ ഇതിഹാസം സർ ഡോൺ ബ്രാഡ്മാനൊപ്പം ഏറ്റവും വേഗം ടെസ്റ്റിൽ 1000 റൺസ് തികച്ച താരങ്ങളിൽ രണ്ടാം സ്ഥാനത്താണ് കാമിൻഡു. ഇരുവരും കരിയറിലെ 13-ാം ഇന്നിംഗ്‌സിലാണ് 1000 റൺസ് തികച്ചത്.

12 ഇന്നിംഗ്‌സുകളിൽ 1000 തികച്ച വിൻഡീസ് താരം എവർട്ടൺ വീക്ക്‌സ്, ഇംഗ്ലീഷ് താരം ഹെർബർട്ട് സുറ്റ്ക്ലിഫെ എന്നിവരാണ് ഈ പട്ടികയിലെ ഒന്നാം സ്ഥാനക്കാർ. 1949ന് ശേഷം ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടം കാമിൻഡു സ്വന്തം പേരിലാക്കി.

ഏറ്റവും കുറവ് ഇന്നിംഗ്‌സുകളിൽ നിന്ന് അഞ്ച് ടെസ്റ്റ് സെഞ്ച്വറി നേടുന്ന താരങ്ങളിൽ മൂന്നാം സ്ഥാനത്താണ് കാമിൻഡു. ഏഷ്യൻ താരങ്ങളിൽ ഒന്നാമതും. ആദ്യ എട്ട് ടെസ്റ്റുകളിലും ഫിഫ്റ്റി പ്ലസ് സ്‌കോർ നേട്ടമുള്ള ആദ്യതാരം കൂടിയായി മാറിയിരിക്കുകയാണ് കാമിൻഡു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam