ഐ.എസ്.എല്ലിൽ ആദ്യജയവുമായി മൊഹമ്മദൻസ്

SEPTEMBER 27, 2024, 2:45 PM

ചെന്നൈ: ഈ സീസണിൽ ഐ.എസ്.എല്ലിൽ അരങ്ങേറിയ കൊൽക്കത്താ ക്‌ളബ് മൊഹമ്മദൻസ് എസ്.സിക്ക്് ആദ്യ ജയം. ഇന്നലെ മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മൊഹമ്മദൻസ് തോൽപ്പിച്ചത്. 39-ാം മിനിട്ടിൽ ലാൽറെംസംഗ ഫനായ്‌യാണ് വിജയഗോൾ നേടിയത്.

മൊഹമ്മദൻസിന്റെ ലീഗിലെ മൂന്നാമത്തെ മത്സരമായിരുന്നു ഇത്. ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് 1 -0ത്തിന് തോറ്റ മൊഹമ്മദൻസ് രണ്ടാം മത്സരത്തിൽ എഫ്.സി ഗോവയോട് 1 -1ന് സമനിലയിൽ പിരിയുകയായിരുന്നു.

നാലുപോയിന്റുമായി ഐ.എസ്.എൽ ടേബിളിൽ അഞ്ചാം സ്ഥാനത്താണ് മൊഹമ്മദൻസ്. 9 പോയിന്റുള്ള പഞ്ചാബ് എഫ്.സിയാണ് ഒന്നാമത്. മൂന്നുപോയിന്റുള്ള ബ്‌ളാസ്റ്റേഴ്‌സ് ഏഴാമതാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam