രണ്ടാം ടെസ്റ്റിൽ ശ്രീലങ്ക മികച്ച നിലയിൽ

SEPTEMBER 27, 2024, 3:05 PM

ശ്രീലങ്ക ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസം 306/3 എന്ന നിലയിൽ അവസാനിച്ചു. ഗോൾ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 208 പന്തിൽ 116 റൺസുമായി മികച്ച പ്രകടനം കാഴ്ചവെച്ച ദിനേശ് ചന്ദിമൽ സെഞ്ചുറി നേടി ശ്രീലങ്കയ മെുന്നിൽ നിന്ന് നയിച്ചു. ഒന്നാം ദിവസം കളി നിർത്തുമ്പോൾ ആഞ്ചലോ മാത്യൂസും (78*), കമിന്ദു മെൻഡിസു (51*) മാണ് ക്രീസിൽ.

ഗ്ലെൻ ഫിലിപ്‌സ് (1/33), ടിം സൗത്തി (1/54) എന്നിവർ മാത്രമാണ് ന്യൂസിലൻഡിനായി വിക്കറ്റ് വീഴ്ത്തിയത്.

ഓപ്പണറായ പത്തും നിസാങ്ക ഒരു റണ്ണിന് ആദ്യം വീണെങ്കിലും ദിമുത് കരുണരത്‌നെയുടെ 46ഉം ചണ്ഡിമലിന്റെ സെഞ്ചുറിയും ശ്രീലങ്കയുടെ ഇന്നിംഗ്‌സ് മുന്നോട്ട് നയിച്ചു.

vachakam
vachakam
vachakam

സ്‌കോർ ചുരുക്കത്തിൽ: ശ്രീലങ്ക: 90 ഓവറിൽ 306/3 (ദിനേശ് ചന്ദിമൽ 116, ആഞ്ചലോ മാത്യൂസ് 78 *, കമിന്ദു മെൻഡിസ് 51 *: ഗ്ലെൻ ഫിലിപ്‌സ് 1/33, ടിം സൗത്തി 1/54).

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam