സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ 3-2ന്റെ ത്രസിപ്പിക്കുന്ന ജയത്തോടെ എഫ്സി ഗോവ ഐഎസ്എൽ 2024-25 സീസണിലെ ആദ്യ വിജയം ഉറപ്പിച്ചു. ഈസ്റ്റ് ബംഗാളിൽ നിന്നുള്ള കനത്ത ചെറുത്ത് നിൽപ്പുണ്ടായിട്ടും ബോർഹ ഹെരേരയുടെ തകർപ്പൻ ഹാട്രിക്കിലൂടെയാണ് എഫ്സി ഗോവയ്ക്ക് ആദ്യ ജയം സമ്മാനിച്ചത്.
13-ാം മിനുട്ടിലാണ് ഹെരേര ആദ്യ ഗോൾ നേടിയത്. പിന്നീട് 20-ാം മിനിറ്റിൽ ബോറിസ് സിങ്ങിന്റെ വളരെ നല്ലൊരു അസിസ്റ്റിലൂടെ ഹെരേര ലീഡ് ഇരട്ടിയാക്കി. എന്നാൽ തൊട്ടുപിന്നാലെ തന്നെ പെനാൽറ്റിയിലൂടെ ഈസ്റ്റ് ബംഗാൾ മറുപടി നൽകി. 29-ാം മിനിറ്റിൽ മദിഹ് തലാൽ ആണ് പെനാൾട്ടി ഗോളാക്കി മാറ്റിയത്.
71-ാം മിനിറ്റിൽ ഹെരേര തന്റെ ഹാട്രിക് തികച്ചു, എഫ്സി ഗോവയുടെ രണ്ട് ഗോളിന്റെ ലീഡ് പുനഃസ്ഥാപിച്ചു. കാൾ മക്ഹഗിന്റെ ചുവപ്പ് കാർഡും ഡേവിഡ് ലാൽലൻസംഗയുടെ അവസാന ഗോളും ഉണ്ടായിരുന്നിട്ടും, എഫ്സി ഗോവ വിജയത്തിൽ പിടിച്ചു നിന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്